Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്യാമ്പ് വിട്ടാൽ...

ക്യാമ്പ് വിട്ടാൽ ജീവിതം ഇരുട്ടിൽ; നിസ്സഹായരായി സജിനിയും കുടുംബവും

text_fields
bookmark_border
മേത്തല: ദുരിതാശ്വാസ ക്യാമ്പ് വിട്ടാൽ ജീവിതം ഇരുട്ടിലാകും. എന്തുചെയ്യണമെന്നറിയാതെ കണ്ണീരൊഴുക്കുകയാണ് ആനാപ്പുഴ പാലിയംതുരുത്തിൽ താമസിക്കുന്ന തേവർപുരക്കൽ സജിനിയും മക്കളായ അഞ്ജലിയും, ശ്രീവത്സനും അടങ്ങുന്ന കുടുംബം. മകൻ രോഗിയാണ്. ശാരീരികാസ്വാസ്ഥത മൂലം സജിനിക്കും ജോലി ചെയ്യാനാകുന്നില്ല. മേത്തല കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവരുള്ളത്. മകൾ തേങ്ങ പൊതിച്ചും കൂലിവേല ചെയ്തുമായിരുന്നു കുടുംബം കൊണ്ടുപോയിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് ജോലി നിർത്തിയെങ്കിലും ഗത്യന്തരമില്ലാത്തതിനാൽ ഷോപ്പിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയാണിവർ. ഇതാണ് കുടുംബത്തി​െൻറ ഏക വരുമാനവും. ഒമ്പത് വർഷം മുമ്പാണ് സജിനിയുടെ ഭർത്താവ് മരിച്ചത്. തുടർന്നുള്ള ജീവിതം ദുരിതപൂർണമായിരുന്നുവെന്ന് സജിനി പറഞ്ഞു. പ്രളയം വന്നതോടെ ഇവർ താമസിക്കുന്ന ചെറിയ വാർക്ക വീട് എത് നിമിഷവും നിലംപൊത്തുമെന്ന ഭീതിയാണ്. അതിനാൽ വീട്ടിലേക്ക് തിരിച്ച് പോകാനും കഴിയുന്നില്ല. ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട്‌ രൂക്ഷമാണ്. മേത്തല കമ്യൂണിറ്റി ഹാളിൽ 29 കുടുംബങ്ങളിൽ നിന്ന് 79 പേരാണ് ഈ ക്യാമ്പിലുണ്ടായിരുന്നത്. ഇതിൽ അഞ്ച് കുടുംബങ്ങളാണ് വീടി​െൻറ ശോച്യാവസ്ഥ മൂലം തിരിച്ച് പോകാൻ കഴിയാതെ വിഷമിക്കുന്നത് എൽതുരുത്ത്, പാലിയംതുരുത്ത്, നാലുകണ്ടം തുടങ്ങിയ വാർഡുകളിലെ കുടുംബങ്ങളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story