Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട് നശിച്ച...

വീട് നശിച്ച കുടുംബങ്ങൾക്ക് സഹായവുമായി കൂട്ടായ്മ

text_fields
bookmark_border
കയ്പമംഗലം: കയ്പമംഗലത്തെ 'ഫ്രണ്ട്സ് ഫോർ എവർ' വാട്സ്ആപ്പ് കൂട്ടായ്മ പ്രളയ ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം, വീട് ശുചീകരണം, കുടിവെള്ള വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങൾ നടത്തി. വീടും വീട്ടുപകരണങ്ങളും നശിച്ച നാല് കുടുംബങ്ങൾക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ധനസഹായം നൽകി. ഒന്നര ലക്ഷം രൂപ നാല് കുടുംബങ്ങൾക്കായാണ് നൽകിയത്. ഗ്രൂപ്പ് അംഗങ്ങളായ ഇ.ടി. ടൈസൺ എം.എൽ.എ, കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷ്, ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ എന്നിവർ ചേർന്ന് സഹായം കൈമാറി. 256 അംഗങ്ങളുള്ള കൂട്ടായ്മയിൽ ഇ.ടി. ടൈസൺ എം.എൽ.എ, ഡിവൈ.എസ്.പി കെ.എം. ദേവസ്യ, സി.ഐ. സലീഷ് എൻ. ശങ്കരൻ തുടങ്ങിയവരും ജനപ്രതിനിധികൾ, ബിസിനസുകാർ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങിയവരും അംഗങ്ങളാണ്. ഈ വര്‍ഷം ആദ്യം രൂപം കൊടുത്ത കൂട്ടായ്മ ഇതിനകം അറുപതിലധികം രക്തദാനം നടത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story