Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടുപ്പ് പുകക്കാനാകാതെ...

അടുപ്പ് പുകക്കാനാകാതെ കോഴിത്തുമ്പ് നിവാസികൾ

text_fields
bookmark_border
കയ്പമംഗലം: ദുരിതാശ്വാസ സഹായങ്ങള്‍ നാലുപാടു നിന്നും പ്രവഹിക്കുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കോഴിത്തുമ്പിലെ കുടുംബങ്ങൾ. ചളിങ്ങാട് കൂനിപ്പറമ്പില്‍നിന്ന് കിഴക്കോട്ട് പോയാല്‍ ചിറക്കല്‍ ചെറുപുഴ തോടി​െൻറയും കനോലി കനാലി​െൻറയും ഇടയിലായി താമസിക്കുന്ന 50 കുടുംബങ്ങളാണ് സഹായ ഹസ്തങ്ങള്‍ എത്താതെ വിഷമിക്കുന്നത്. വിറക്, വൈദ്യുതി അടുപ്പ്, ഗ്യാസ് അടുപ്പ് എന്നിവയില്‍ ഒന്നുപോലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണിവര്‍. കൂട്ടിവെച്ച ചുള്ളിക്കമ്പുകളും തെങ്ങിന്‍ മടലുകളും ഒഴുകിപ്പോയി. ഗ്യാസ് അടുപ്പ് അടക്കമുള്ളവ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങി തുരുമ്പിച്ച്‌ നശിച്ചു. ഗ്യാസ് സിലിണ്ടറുകള്‍ ഒഴുകിപ്പോയ വീടുകളും നിരവധിയുണ്ട്. ഹോട്ടലുകളില്‍നിന്നും ബന്ധുവീടുകളില്‍നിന്നും കൊണ്ടുവന്നാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്. ബന്ധുക്കളുടെ വീടുകളിലും ക്യാമ്പുകളിലും കഴിഞ്ഞ ഇവരില്‍ പലര്‍ക്കും ക്യാമ്പുകളില്‍ വിതരണം ചെയ്ത കിറ്റുകള്‍ കിട്ടിയില്ല. വെള്ളമിറങ്ങിയതോടെ വീടുകള്‍ വൃത്തിയാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഇറങ്ങിയെങ്കിലും ഇവിടെയുള്ള മുഴുവന്‍ വീട്ടുകാരും സ്വന്തമായാണ് വീടുകള്‍ ശുചിയാക്കിയത്. വീടുകള്‍ ശുചീകരിക്കാന്‍ നേരത്തെ തന്നെ ക്യാമ്പുകളില്‍നിന്ന് പോന്നതും ബന്ധുക്കളുടെ വീടുകളില്‍ കഴിഞ്ഞതുമാണ് അധികൃതര്‍ ഇവര്‍ക്ക് നേരെ കണ്ണടക്കാന്‍ കാരണം. വീടുകളില്‍ താമസം തുടങ്ങിയെങ്കിലും ശുചിമുറി പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കുടിവെള്ള വിതരണ പൈപ്പില്‍ നൂലുപോലെ വരുന്ന വെള്ളത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കണം. കിടക്കാനുള്ള പായ, തലയണ, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാം ഇനി സംഘടിപ്പിച്ചിട്ടു വേണം. കൂലിവേല ചെയ്ത് ജീവിക്കുന്നവര്‍ക്ക് തൊഴിലിനു പോകാന്‍ സാധിച്ചിട്ടില്ല. ഇരുചക്ര വാഹനങ്ങള്‍ വെള്ളം കയറി നശിച്ചത് നന്നാക്കാനുള്ള ശ്രമത്തിലാണ് പലരും. പെട്ടിക്കടകള്‍ അടക്കമുള്ളവയിലെ സാധനങ്ങള്‍ മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ന്നതോടെ വഴിയരികില്‍ വലിച്ചു വാരി ഇട്ടിരിക്കുകയാണ്. സ്കൂള്‍ തുറന്നെങ്കിലും വെറും കൈയോടെയാണ് കുരുന്നുകള്‍ സ്കൂളില്‍ പോയത്. നനഞ്ഞ പുസ്തകങ്ങള്‍ മുറ്റത്ത് ഉണക്കാനിട്ടിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story