Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചീകരണ...

ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്​റ്റ്​ കോളജിലെ എൻ.എസ്.എസ്

text_fields
bookmark_border
ഇരിങ്ങാലക്കുട: മഴക്കെടുതിയില്‍ വെള്ളം കയറിയവരുടെ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റ് കോളജിലെ എന്‍.എസ്.എസ് വളൻറിയേഴ്സ്. ചളിയും മണ്ണും നിറഞ്ഞ് വാസ യോഗ്യമല്ലാതായിക്കിടന്ന അനേകം വീടുകളാണ് എന്‍.എസ്.എസ് വളൻറിയേഴ്സ് തങ്ങളുടെ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വാസയോഗ്യമാക്കിയത്. പുല്ലൂര്‍, ചാലക്കുടി, ആമ്പല്ലൂര്‍, കൊടകര, കോടാലി, കൊടുങ്ങല്ലൂര്‍ എന്നീ സ്ഥലങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ അരുണ്‍ ബാലകൃഷ്ണ​െൻറയും വളൻറിയേഴ്സായ ആദര്‍ശ് തിലകന്‍, ടി.എം. അര്‍ജുന്‍, ബിബിന്‍ കെ. റോബിന്‍സണ്‍, ജെന്‍സണ്‍, ഷഹബാസ് എന്നിവരുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
Show Full Article
TAGS:LOCAL NEWS 
Next Story