Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകമ്യൂണിറ്റി കൗൺസലിങ്...

കമ്യൂണിറ്റി കൗൺസലിങ് പരിപാടി

text_fields
bookmark_border
മാള: സിജി ജില്ല ചാപ്റ്ററി​െൻറ ആഭിമുഖ്യത്തിൽ പ്രളയ ദുരിത ബാധിതർക്ക് കെടുതികൾ മൂലം സംഭവിച്ച മാനസികാഘാതങ്ങളിൽനിന്ന് വിമുക്തി നൽകുന്നതിന് വിവിധ ക്യാമ്പുകളിൽ നടത്തി. കരുവന്നൂർ വിങ്സ് സ്കൂളിൽ സാമൂഹിക പ്രവർത്തകർ, പരിശീലന മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ മാനേജർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സിജി സ​െൻറർ ഡയറക്ടർ എ.പി. നിസാം, സിജി ജില്ല ചാപ്റ്റർ വുമൺ കലക്ടിവ് ചെയർപേഴ്സൻ അൻസാർ ബി.എഡ് കോളജ് സൈക്കോളജി വിഭാഗം അസി. പ്രഫ. സൗമ്യ, വെൽനസ് ഫൗണ്ടേഷൻ ഡയറക്ടർ ഹുസൈൻ ചെറുതുരുത്തി , സിജി കോർ റിസോഴ്സ് പേഴ്സനും സൈക്കോളജിക്കൽ െട്രയിനറുമായ ഡോ. ബഷീർ എടാട്ട് പയ്യന്നൂർ എന്നിവർ ക്ലാസ് നയിച്ചു. സ്കൂട്ടറിൽനിന്ന് വീണ് പഞ്ചായത്തംഗത്തിന് പരിക്ക് അന്നമനട: സ്കൂട്ടറിന് പിറകിൽനിന്ന് വീണ് വനിത പഞ്ചായത്തംഗത്തിന് പരിക്കേറ്റു. അന്നമനട പഞ്ചായത്തംഗം ഗീത ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. അന്നമനടയിൽ നിന്ന് കലൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം. തോളെല്ലിന് പരിക്കേറ്റ ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story