Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയം: നിയമസഭ ഉപസമിതി ...

പ്രളയം: നിയമസഭ ഉപസമിതി അന്വേഷിക്കണം

text_fields
bookmark_border
തൃശൂർ: പ്രളയത്തെക്കുറിച്ച് സര്‍ക്കാര്‍ നിയമസഭാ ഉപസമിതി അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുന്നയിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച്ച നിയമസഭ മാർച്ച് നടത്തും. സര്‍ക്കാറി​െൻറ നിരുത്തര സമീപനം മൂലമാണ് പ്രളയം ഉണ്ടായത്. ഡാമുകള്‍ തുറക്കുമ്പോള്‍ മുന്‍കരുതലെടുത്തില്ല. മുന്നറിയിപ്പുകളും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ല. ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നു. വീഴ്ച സര്‍ക്കാര്‍ സമ്മതിക്കണം. ജനങ്ങളുടെ സുരക്ഷയേക്കാള്‍ വൈദ്യുതി ഉല്‍പാദനത്തിന് മുന്‍ഗണന നല്‍കി. മന്ത്രിമാര്‍ പരസ്പരം തര്‍ക്കിച്ച് വന്‍ദുരന്തം വിളിച്ചുവരുത്തി. സംസ്ഥാനം നേരിടുന്ന പ്രളയ ദുരിതത്തിൽ കേന്ദ്രസര്‍ക്കാര്‍ പുലർത്തിയത് നിഷേധ സമീപനമാണ്. വിദേശരാജ്യങ്ങളുടെ ഫണ്ട് തടയാന്‍ ശ്രമിക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രളയത്തിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് െസപ്റ്റംബര്‍ 10ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് പാർട്ടി മാര്‍ച്ച് നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, പി. അബ്ദുൽ ഹമീദ്, തുളസീധരന്‍ പള്ളിക്കൽ, സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. മനോജ്കുമാര്‍, ജില്ല പ്രസിഡൻറ് ഇ.എം. അബ്ദുൽ ലത്തീഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story