Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട് സബ്ട്രഷറി...

പുതുക്കാട് സബ്ട്രഷറി ഉടന്‍ തുറക്കണമെന്ന് നാട്ടുകാർ

text_fields
bookmark_border
ആമ്പല്ലൂര്‍: വെള്ളക്കെട്ടിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച പുതുക്കാട് സബ്ട്രഷറി ഉടന്‍ തുറക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വെള്ളം കയറി ഓഫിസിലെ കമ്പ്യൂട്ടറും രേഖകളും നശിച്ചനിലയിലാണ്. ട്രഷറിയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാൻ അധികൃതർ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. തുടര്‍ന്ന് രണ്ടാഴ്ചയായി ട്രഷറിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. പെന്‍ഷന്‍, ശമ്പളം, ആധാരം രജിസ്റ്റര്‍ തുടങ്ങിയ എല്ലാ സേവനങ്ങളും മുടങ്ങി. ഗുണഭോക്താക്കള്‍ ദുരിതത്തിലാണ്. ഇത്തരം സേവനങ്ങള്‍ക്കായി മറ്റ് ട്രഷറികളെ സമീപിക്കാമെങ്കിലും പ്രായമായവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതാണ് പ്രശ്‌നം. ട്രഷറി പ്രവര്‍ത്തിക്കാത്തതും മുദ്രപത്രത്തി​െൻറയും സ്റ്റാമ്പിേൻറയും ആവശ്യകതയേറിയതും പ്രളയബാധിതരെ ദുരിതത്തിലാക്കി. നാശം സംഭവിച്ചവര്‍ക്ക് അപേക്ഷയോടൊപ്പം സ്റ്റാമ്പും മുദ്രപത്രവും ആവശ്യമായതാണ് ദുരിതബാധിതരെ വലക്കുന്നത്. വെള്ളം കയറിയതിനുശേഷം ട്രഷറിയില്‍ ജീവനക്കാരല്ലാതെ മറ്റാരും ശുചീകരണത്തിന് എത്തിയില്ല. ഫയലുകളും രേഖകളും നിരത്തിവെച്ച് ഉണക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. കമ്പ്യൂട്ടര്‍ സംവിധാനത്തിന് പുറമെ ഫര്‍ണിച്ചറുകളും വയറിങ് സാമഗ്രികളും നശിച്ചതോടെ ട്രഷറിയുടെ പ്രവര്‍ത്തനം എന്ന് തുടങ്ങുവാന്‍ കഴിയുമെന്നത് അനിശ്ചിതത്വത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story