Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​്പ്രളയം: വടക്കാഞ്ചേരി ...

​്പ്രളയം: വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ ബാങ്ക് 25 ലക്ഷം സംഭാവനയായി നൽകി

text_fields
bookmark_border
വടക്കാഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ ബാങ്ക് 25 ലക്ഷം സംഭാവനയായി നൽകി. ഒരു ലക്ഷം രൂപയുടെ ഭക്ഷ്യസാധനങ്ങളും നൽകി. ബാങ്ക് പ്രസിഡൻറ് പി. ബാബുരാജ്‌ 25 ലക്ഷം രൂപയുടെ ചെക്കും ഭക്ഷ്യസാധനങ്ങളും മന്ത്രി സി. രവീന്ദ്രനാഥിന് കൈമാറി. മന്ത്രി വി.എസ്. സുനിൽകുമാർ, ബാങ്ക് വൈസ് പ്രസിഡൻറ് കെ. പ്രമോദ്, സെക്രട്ടറി വി.പി. അരവിന്ദാക്ഷൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. റേഷൻ കാർഡിന് അപേക്ഷിക്കാം വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിലും പുതുതായി രൂപവത്കരിച്ച കുന്നംകുളം താലൂക്കിലും ഉൾപ്പെട്ട പ്രളയക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കറ്റ് കാർഡിനുള്ള അപേക്ഷ 31ന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ താഴെ പറയുന്ന കേന്ദ്രങ്ങളിൽ വെച്ച് സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ എ.കെ. സതീഷ്കുമാർ അറിയിച്ചു. കേന്ദ്രങ്ങൾ: താലൂക്ക് സപ്ലൈ ഓഫിസ് (വടക്കാഞ്ചേരി), ചൂണ്ടൽ പഞ്ചായത്ത് ഓഫിസ്, കുന്നംകുളം മുനിസിപ്പാലിറ്റി ഓഫിസ്, പഴയന്നൂർ പഞ്ചായത്ത് ഓഫിസ്, ജി.എൽ.പി.എസ്.പള്ളം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രവും സമർപ്പിക്കണം. ദുരന്തത്തിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവരുടെ അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുന്നത്. നേരത്തെ അപേക്ഷ സമർപ്പിച്ചതുമായി ബന്ധപ്പെട്ടും മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ടും ഒരുവിധ അപേക്ഷകളും സ്വീകരിക്കില്ല. തികച്ചും അർഹരായ കാർഡ് ഉടമകൾക്ക് അടുത്ത ദിവസം തന്നെ കാർഡ് ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അപേക്ഷയുടെ മാതൃക ഫോറം പഞ്ചായത്ത് ഓഫിസുകളിലും താലൂക്ക് സപ്ലൈ ഓഫിസിലും സിവിൽ സപ്ലൈസ് വെബ്സൈറ്റായ www.civilsupplies.com ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story