Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎരുമപ്പെട്ടിയിൽ തകർന്ന ...

എരുമപ്പെട്ടിയിൽ തകർന്ന വീടുകളുടേയും കെട്ടിടങ്ങളുടേയും കണക്കെടുപ്പ് ആരംഭിച്ചു

text_fields
bookmark_border
എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ പ്രളയം മൂലം തകർന്ന വീടുകളുടേയും മറ്റ് കെട്ടിടങ്ങളുടേയും കണക്കെടുപ്പ് ആരംഭിച്ചു. തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജ് എൻ.എസ്.എസ് യൂനിറ്റിലെ വിദ്യാർഥികളാണ് ഗ്രൂപ്പുകളായി തിരിഞ്ഞ് പഞ്ചായത്തി​െൻറ വിവിധ വാർഡുകളിൽ കണക്കെടുപ്പ് നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻ കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രീതി സതീഷ്, എൻ.കെ. കബീർ, അംഗങ്ങളായ സി.എ. ജോസഫ്, കെ.വി. രാജശേഖരൻ, അനിത വിൻസ​െൻറ്, സുരേഷ് നാലുപുരയ്ക്കൽ തുടങ്ങിയവർ സർവേക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി. കുര്യൻ, അസിസ്റ്റൻറ് എൻജിനീയർ പി.എസ്. ജോതിരാജ് എന്നിവരുടെ നേതൃത്വത്തിൽ 47 വിദ്യാർഥികളാണ് രണ്ട് ദിവസങ്ങളിലായി കെട്ടിടങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഗ്രാമപഞ്ചായത്തിലെ എൺപതോളം കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. കെട്ടിടത്തി​െൻറ നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും അടിസ്ഥാന വിവരങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പടം തലക്കോട്ടുക്കര വിദ്യ എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് യൂനിറ്റിലെ വിദ്യാർഥികൾ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ പ്രളയം മൂലം തകർന്ന വീടുകളുടേയും കെട്ടിടങ്ങളുടേയും കണക്കെടുപ്പ് നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story