Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപകർച്ചവ്യാധി...

പകർച്ചവ്യാധി പ്രതിരോധവുമായി ആരോഗ്യ വകുപ്പ്

text_fields
bookmark_border
തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനം വീടുകളിലേക്ക് തിരിച്ചുപോയിത്തുടങ്ങിയ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ തുടങ്ങി. ജില്ലയിൽ 47 ദുരിതാശ്വാസ ക്യാമ്പുകളിൽ എട്ടു മെഡിക്കൽ സംഘങ്ങൾ സന്ദർശിച്ചു. വയറിളക്കം, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, ചികുൻഗുനിയ തുടങ്ങി എല്ലാ രോഗങ്ങളും പിടിപെടാൻ സാധ്യതയുള്ള സാഹചര്യം നിലവിലുണ്ട്. ഇവയെ പ്രതിരോധിക്കുന്നതി​െൻറ ഭാഗമായി ഡി.എം.ഒ.യുടെ അധ്യക്ഷതയിൽ ജില്ല േപ്രാഗ്രാം മാനേജർ, മെഡിക്കൽ ഓഫിസർമാർ, േപ്രാഗ്രാം ഓഫിസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, പി.ആർ.ഒമാർ എന്നിവരുടെ അടിയന്തര യോഗം വിളിച്ചുകൂട്ടി. ജനങ്ങൾ മുൻകരുതലുകൾ മുന്നറിയിപ്പായി സ്വീകരിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. * കിണറുകൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് ക്ലോറിനേറ്റ് ചെയ്യുക. * തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. * കക്കൂസിൽ പോയതിനുശേഷവും, ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക. * വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. * ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക. * പഴകിയ ആഹാരസാധനങ്ങൾ കഴിക്കരുത്. * മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ സംസ്കരിക്കുക. * മലിനജലവുമായി സമ്പർക്കത്തിൽ കരുതൽ വേണം. * മലിനജല സമ്പർക്കമുള്ളവർ എലിപ്പനി തടയുന്നതിനായി ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക. * വെള്ളത്തിൽ ഇറങ്ങി പണിയെടുക്കുന്നവർ കൈയുറയും കാലുറയും നിർബന്ധമായും ധരിക്കണം. * കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story