Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോക മാസ്​റ്റേഴ്​സ്​...

ലോക മാസ്​റ്റേഴ്​സ്​ അത്​ലറ്റിക്​ മീറ്റിന്​ ജില്ല പ്രാതിനിധ്യം

text_fields
bookmark_border
തൃശൂർ: സ്പെയിനിലെ മലാഗയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജില്ലയിൽ നിന്ന് പ്രാതിനിധ്യം. സപ്ലൈകോ വടക്കാഞ്ചേരി ഡിപ്പോയിൽ ജൂനിയർ മാനേജർ ആയ ഷഫീർ സ്പ്രിൻറ് ഇനങ്ങളായ 100, 200 മീറ്റർ ഒാട്ടത്തിൽ പെങ്കടുക്കും. ചെറുതുരുത്തി കൊളമ്പിൽ പടിഞ്ഞാക്കര പരേതനായ മുഹമ്മദ് ഹുസൈ​െൻറ മകനാണ്. സെപ്റ്റംബർ നാല് മുതൽ 16 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ അടുത്ത ഞായറാഴ്ച പുറപ്പെടും. ബംഗളൂരിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇൗ ഗ്ലാമർ ഇനങ്ങളിൽ റെക്കോഡ് സ്വർണത്തോടെയാണ് സെലക്ഷൻ ലഭിച്ചത്. 40 വയസ്സിനു മുകളിലുള്ളവർക്കുള്ള വിഭാഗത്തിലാണ് പെങ്കടുക്കുന്നത്. കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഒാട്ടം, 4x100 റിലേ എന്നിവയിൽ ഷഫീർ വെള്ളി നേടിയിരുന്നു. ബദറുന്നിസയാണ് മാതാവ്. അധ്യാപികയായ സഹീദയാണ് ഭാര്യ. മക്കൾ: ദിയ, ദാഫിഹ്.
Show Full Article
TAGS:LOCAL NEWS 
Next Story