Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരുമാസത്തെ ശമ്പളം...

ഒരുമാസത്തെ ശമ്പളം നൽകി​ അധ്യാപക ദമ്പതികൾ

text_fields
bookmark_border
തൃശൂർ: ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകി അധ്യാപക ദമ്പതികൾ മുഖ്യമന്ത്രിയുടെ അഭ്യർഥന ആദ്യമേ ഏറ്റുവാങ്ങി. തൃശൂർ പാട്ടുരായ്ക്കലിൽ താമസിക്കുന്ന മലയാളം അധ്യാപകരായ പി. ഹരിയും ഭാര്യ സി. മഞ്ജുവുമാണിവർ. അയ്യന്തോൾ, പൂങ്കുന്നം ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപകനായിരുന്ന ഹരി ഇപ്പോൾ തിരുവനന്തപുരം മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ജോലി ചെയ്യുന്നത്. മഞ്ജു തൃശ്ശൂർ മരത്തം കോട് ജി.എച്ച്.എസ്.എസിലെ അധ്യാപികയാണ്. മുഖ്യമന്ത്രിയുടെ ഒാഫിസിലെത്തി ഇരുവരും നേരിട്ട് ചെക്ക് കൈമാറുകയായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സമൂഹമാധ്യമ ചർച്ചകളിൽ മാത്രം ഇടം പിടിക്കുകയും പലരും ഒഴിഞ്ഞു മാറാൻ പ്രവണത കാണിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ ഏറ്റവും അധികം മാതൃകയാകേണ്ടത് അധ്യാപക സമൂഹമാണെന്ന് ഹരി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story