Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക തലോടലുകളിൽ...

അധ്യാപക തലോടലുകളിൽ ഉള്ളം തണുത്ത്​ കുട്ടികൾ

text_fields
bookmark_border
പാഠപുസ്തകങ്ങള്‍, യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ കണെക്കടുത്തു ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സ്‌കൂളുകള്‍ക്ക് 31വരെ അവധി സ്കൂളുകളിൽ കേടായ കമ്പ്യൂട്ടറുകള്‍, പ്രൊജക്ടറുകള്‍ എന്നിവ മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി തൃശൂർ: പലർക്കും പാഠപുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. പുസ്തകസഞ്ചി പോലും ഇല്ലാതെ സ്കൂളിൽ എത്തിയവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. പ്രളയമിറങ്ങയതിന് പിന്നാലെ രണ്ടാഴ്ചക്കുശേഷം സ്കൂളിൽ എത്തിയ കുട്ടികൾ അരക്ഷിതരായിരുന്നു. പരസ്പരം കാണാൻ പോലും കഴിയില്ലെന്ന് ധരിച്ചവർ കൂട്ടുകാരെ കണ്ടപ്പോൾ വിതുമ്പി. പിന്നെ അധ്യാപകരുടെ സ്നേഹവലയത്തിൽ അവർ സുരക്ഷിതരായി. ശേഷം പതിയെ പതിയെ അനുഭവങ്ങളുടെ പ്രളയം. ചിലർ കരച്ചിലി​െൻറ വക്കോളം എത്തിയേപ്പാൾ സ്നേഹവായ്പ്പുമായി അധ്യാപകർ രക്ഷിതാക്കളായി. വികാരനിർഭരമായിരുന്നു 14 ദിവസങ്ങളുെട ഇടവേളക്കുശേഷം പ്രളയാനന്തരം സ്കൂൾ തുറന്ന സാഹചര്യം. എന്നാൽ കുട്ടികൾ കുറവായിരുന്നു. മുറിവുണക്കാൻ മനസ്സി​െൻറ ഉള്ളം തണുപ്പിക്കുന്ന അധ്യാപകരുടെ തലോടലുകൾ. ശേഷം ഭീതി അകലാൻ പാട്ടും മറ്റുമായി കലകളും അരങ്ങേറി. പ്രളയത്തി​െൻറ മാനസികാഘാതം മറികടന്ന് പഠനാന്തരീക്ഷം ഒരുക്കുന്നതി​െൻറ ഭാഗമായി സ്‌കൂളുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍, യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ കണെക്കടുത്തു. പ്രളയത്തില്‍ സ്‌കൂളുകളുടെ നശിച്ചുപോയ കമ്പ്യൂട്ടറുകള്‍, പ്രൊജക്ടറുകള്‍ എന്നിവ മാറ്റി നല്‍കുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചതിനാല്‍ ശുചീകരണം അടക്കം പൂര്‍ത്തിയാകാത്തത് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാൽ ഉച്ചയോടെ പല സ്കൂളുകളും വിട്ടു. വ്യാഴാഴ്ചയും ബുധനാഴ്ചക്ക് സമാനം പഠനം ഉണ്ടാവില്ല. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും, കെട്ടിടങ്ങള്‍ക്ക് സുരക്ഷ ഭീഷണിയുള്ളതിനാലും ജില്ലയിലെ ഏഴ് സ്‌കൂളുകള്‍ക്ക് 31വരെ അവധിയാണ്. അതേസമയം പ്രളയബാധിത മേഖലകളില്‍ യൂനിഫോം നിര്‍ബന്ധമാക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story