Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലാതല മത്സര...

ജില്ലാതല മത്സര വിജയികൾക്ക്​ സമ്മാനം

text_fields
bookmark_border
കുന്നംകുളം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുന്നംകുളം വൈ.എം.സി.എ നടത്തിയ തൃശൂർ ജില്ലതല മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ദേശഭക്തിഗാനാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം ആർത്താറ്റ് എക്സൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾ നേടി. ഹയർ സെക്കൻഡറി വിഭാഗം ഉപന്യാസ മത്സരത്തിൽ മറ്റം സ​െൻറ് ഫ്രാൻസിസ് എച്ച്.എസ്.എസിലെ നന്ദന ഭാസിയും ഹൈസ്കൂൾ വിഭാഗം ഉപന്യാസ മത്സരത്തിൽ ആർത്താറ്റ് എക്സൽ പബ്ലിക് സ്കൂളിലെ ലക്ഷ്മി നിരുപമയും പ്രസംഗമത്സരത്തിൽ കാണിപ്പയ്യൂർ സ​െൻറ് മേരീസ് മാഗ്ഡലീൻ കോൺവൻറ് എച്ച്.എസിെല ആൽവിൻ വിൽസനും ഒന്നാം സ്ഥാനം നേടി. ഇവർക്കുള്ള സമ്മാനം കുന്നംകുളം എ.സി.പി ടി.എസ്. സിനോജ് വിതരണം ചെയ്തു. 130 മത് വാർഷികത്തി​െൻറ ഭാഗമായി കുന്നംകുളം വൈ.എം.സി.എ പുറത്തിറക്കുന്ന സുവനീറി​െൻറ പ്രകാശനം വാർഡ് കൗൺസിലർ ബിജു സി.ബേബിക്ക് നൽകി ടി.എസ്. സിനോജ് നിർവഹിച്ചു. കുന്നംകുളം വൈ.എം.സി.എ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് മെറിറ്റ് അവാർഡുകൾ പ്രസിഡൻറ് എബ്രഹാം ലിങ്കൻ, സെക്രട്ടറി ഡോ. ജെഫി ചെറി എന്നിവർ വിതരണം ചെയ്തു. സംസ്ഥാന പി.ടി.എ മാതൃകാധ്യാപകനായി െതരഞ്ഞെടുത്ത സദീപ് ചീരനെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story