Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യസംസ്​കരണ...

മാലിന്യസംസ്​കരണ കേന്ദ്രത്തിൽ വാഴകൃഷി വിളവെടുപ്പ്​

text_fields
bookmark_border
കുന്നംകുളം: കുറുക്കൻ പാറയിലെ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിൽ വളർത്തിയ മുന്നൂറോളം വാഴകളിൽനിന്ന് ആദ്യത്തെ വിളവെടുപ്പ് നടന്നു. നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രത്തെ കൃഷിഭൂമിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ കൃഷി ചെയ്തത്. കർഷകൻ കൂടിയായ ഹെൽത്ത് ഇൻസ്പക്ടർ എ.യു. സനൽകുമാറി​െൻറ ശ്രമഫലമായാണ് ഇവിടെ മുന്നൂറോളം വിവിധ ഇനം വാഴകൾ കൃഷി ചെയ്തത്. ഇതോടൊപ്പം പാഷൻ ഫ്രൂട്ട്, പയർ വർഗങ്ങൾ എന്നിവയും കൃഷിയിറക്കിയിട്ടുണ്ട്. ഇവിടെ നിർമിക്കുന്ന ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എം. സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീത ശശി, മിഷ സെബാസ്റ്റ്യൻ, കൗൺസിലർ വിദ്യ രഞ്ജിത്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ. സ്റ്റാൻലി, ജിതേഷ് ഖാൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story