Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോണ്‍കോഡ്​ സ്കൂളില്‍...

കോണ്‍കോഡ്​ സ്കൂളില്‍ നിന്ന് 10 ലക്ഷം രൂപയുടെ സഹായം

text_fields
bookmark_border
കുന്നംകുളം: പ്രളയ ബാധിതര്‍ക്ക് ചിറമനേങ്ങാട് കോണ്‍കോഡ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്കൂളിൽനിന്ന് പത്തുലക്ഷം രൂപയുടെ സഹായം. ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ മാള, കൊച്ചുകടവ്, ഒരുമനയൂര്‍ എന്നിവിടങ്ങളിലേക്കാണ് സഹായമെത്തിച്ചത്. ഒറ്റദിവസം കൊണ്ടാണ് സ്കൂളിലെ മാനേജ്മ​െൻറും അധ്യാപകരും അനധ്യാപകരും ഡ്രൈവര്‍മാരും സി.സി.എ അധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ വിദ്യാർഥികളും പി.ടി.എ അംഗങ്ങളുമാണ് ഈ സഹായങ്ങൾ ശേഖരിച്ചത്. അവധി ദിവസങ്ങളിൽ 25 ഓളം വരുന്ന സ്കൂൾ വാഹനങ്ങളിലും പ്രൈവറ്റ് വാഹനങ്ങളിലും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളുടെ വീടുകളിൽ എത്തിയാണ് സാധനങ്ങൾ ശേഖരിച്ചത്. പലവ്യഞ്ജനങ്ങൾ, പുതു വസ്ത്രങ്ങൾ, ചെരുപ്പുകൾ, സ്റ്റേഷനറി സാധനങ്ങൾ മുതലായവ 25 ഓളം സാധനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. 10 ടൺ സാധനങ്ങളാണ് കൊച്ചുകടവിലേക്ക് കൊണ്ടുപോയത്. കുന്നംകുളം ബഥനി സ്കൂളിലെ ക്യാമ്പിലേക്കും ഒരുമനയൂര്‍ കോടാലി സ്കൂൾ ക്യാമ്പിലേക്കും സഹായമെത്തിച്ചു. സ്കൂള്‍ മാനേജര്‍ ആര്‍.എം. ബഷീര്‍, പി.ടി.എ പ്രസിഡൻറ് കെ.ടി. മണി, വൈസ് പ്രസിഡൻറ് മുജീബ്, ഫരീദ് ഹാജി, താഹിര്‍, അക്കാദമിക് കോഓഡിനേറ്റർ ഇന്ദിര വർമ, അധ്യാപകര്‍, അനധ്യാപകര്‍, എൻ.എസ്.എസ് വളൻറിയേഴ്സ് എന്നിവരാണ് കിറ്റുകള്‍ വിതരണം ചെയ്തത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ജയ​െൻറ നേതൃത്വത്തിൽ വിദ്യാര്‍ഥികൾ വീടുകൾ വൃത്തിയാക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story