Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്യാമ്പുകൾ...

ക്യാമ്പുകൾ പിരിച്ചുവിട്ടു; വീടില്ലാത്തവർ പെരുവഴിയിൽ

text_fields
bookmark_border
വടക്കേക്കാട്: പഞ്ചായത്തിലെ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിപ്പിച്ചതോടെ തിരിച്ചുപോകാനിടമില്ലാത്തവർ വഴിയാധാരമായി. വീടുകളിലേക്ക് പോകാൻ കഴിയാത്തവർക്കായി ഒറ്റ ക്യാമ്പ് ഒരുക്കുമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒരാഴ്ചയായിട്ടും പുതിയ ക്യാമ്പ് തുറന്നില്ല. പഞ്ചായത്തിലെ കണക്കനുസരിച്ച് 49 വീടുകളാണ് വാസയോഗ്യമല്ലാതായത്. പക്ഷെ കേടുപാടുകൾ സംഭവിച്ച പല വീടുകളിലും കയറിക്കൂടാൻ ഭയപ്പെടുകയാണ് വീട്ടുകാർ. മഴ മാറി വെയിലുദിച്ചതോടെ വിള്ളൽ വീണ ചുമരുകളുടെ വിടവ് വർധിക്കുന്നതും കാറ്റിൽ മേൽക്കൂര ഇളകുന്നതും ആശങ്കയുയർത്തുന്നു. ക്യാമ്പുകളിൽ നിന്ന് തിരിച്ച് ബന്ധുവീടുകളിലും അയൽപക്കങ്ങളിലും അഭയം തേടിയവർ നിരവധിയാണ്. കൊച്ചുവീടുകളിൽ കൂടുതൽ പേർ തിങ്ങിത്താമസിക്കേണ്ടി വരുന്നതും പ്രയാസങ്ങളുണ്ടാക്കുന്നു. അതേസമയം ദൂരസ്ഥലങ്ങളിലെ ബന്ധുവീടുകളിൽ കഴിയുന്ന കുട്ടികളുടെ പഠനം മുടങ്ങുന്ന അവസ്ഥയുമുണ്ട്. പഞ്ചായത്ത് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി പൂർത്തിയാകാൻ മൂന്നു മാസമെടുക്കുമെന്നിരിക്കെ തലചായ്ക്കാൻ ഇടം തേടി അലയേണ്ട ഗതിയാണ് പ്രളയബാധിതർക്ക്.
Show Full Article
TAGS:LOCAL NEWS 
Next Story