Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുവോളജിക്കൽ പാർക്ക്​...

സുവോളജിക്കൽ പാർക്ക്​ രണ്ടാംഘട്ടം നിർമാണം ഡിസംബറിൽ തുടങ്ങും

text_fields
bookmark_border
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കി​െൻറ ഒന്നാം ഘട്ടം നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്നും ഉടൻ രണ്ടാം ഘട്ടം തുടങ്ങുമെന്നും മന്ത്രി കെ. രാജു. പാർക്കിൽ മൃഗങ്ങളെ പാർപ്പിക്കാൻ ആകെ ആവശ്യമുള്ള 23 കൂടുകളിൽ പണി നടക്കുന്ന നാലു കൂടുകൾ ഉടൻ പൂർത്തിയാകും. അടുത്ത ഘട്ടത്തിൽ എട്ട് കൂടുകൾ നിർമിക്കാൻ കിഫ്ബിയിൽനിന്നും അനുവദിച്ച 112.18 കോടി രൂപ ഉപയോഗിച്ചുള്ള ജോലികൾ ഡിസംബറിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. അവശേഷിക്കുന്ന 11 കൂടുകളുടെ നിർമാണത്തിന് 188.12 കോടി രൂപയുടെ വിശദമായ പദ്ധതി രേഖകൾ കിഫ്ബിയിലേക്ക് നൽകിയിട്ടുണ്ട്. അതി​െൻറ പണി അടുത്ത ജനുവരിയിൽ തുടങ്ങാൻ സുവോളജിക്കൽ പാർക്ക് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. പാർക്കി​െൻറ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസ് നിർമാണത്തിന് അനുമതി നൽകി. നിർമാണം നവംബറിൽ തുടങ്ങും. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണ ചുമതല. മൂന്നു കി.മീ വരുന്ന ചുറ്റുമതിലി​െൻറ നിർമാണം സംസ്ഥാന ഭവന നിർമാണ ബോർഡിന് നൽകും. 10.5 കോടിയാണ് ഇതി​െൻറ അടങ്കൽ തുക. പാർക്കിനു വേണ്ടിയുള്ള ആശുപത്രി സമുച്ചയത്തി​െൻറ 7.4 കോടിയുടെ പദ്ധതി വനം വകുപ്പി​െൻറ 2018-'19ലെ പദ്ധതി വിഹിതം ഉപയോഗിച്ച് നടപ്പാക്കും. പാർക്കിലേക്കുള്ള ജലവിതരണ പദ്ധതി വാട്ടർ അതോറിറ്റി വഴി നടപ്പാക്കുന്നുണ്ട്. മണലിപ്പുഴയിൽനിന്നാണ് വെള്ളമെടുക്കുന്നത്. വേനലിൽ ജല ലഭ്യതക്ക് പാർക്കി​െൻറ സമീപത്തുള്ള നാല് വലിയ പാറമടകൾ ഉൾപ്പെടുന്ന സ്വകാര്യ സ്ഥലം ഏറ്റെടുക്കാൻ നടപടിയെടുക്കും. തൃശൂരിൽ നിലവിലുള്ള കാഴ്ചബംഗ്ലാവ് 2020ൽ പൂർണമായും പുത്തൂരിലേക്ക് മാറ്റാനാണ് വിഭാവനം ചെയ്യുന്നത്. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ കെ. രാജൻ എം.എൽ.എയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story