Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചീകരണത്തിന് ജനമൈത്രി ...

ശുചീകരണത്തിന് ജനമൈത്രി പൊലീസ്

text_fields
bookmark_border
ഇരിങ്ങാലക്കുട: പ്രളയം ദുരിതം വിതച്ച വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാൻ ഇരിങ്ങാലക്കുട ജനമൈത്രി പൊലീസ് രംഗത്ത്. മാടായിക്കോണം കുടുംബക്ഷേമ ഉപകേന്ദ്രത്തിലാണ് ശുചീകരണത്തിന് പൊലീസും പങ്കാളികളായത്. പ്രളയത്തിൽ മുങ്ങി രേഖകളും മരുന്നുകളും നശിച്ചു. നാട്ടുകാരോടൊപ്പം ഇരിങ്ങാലക്കുട പൊലീസ് സി.ഐ സുരേഷ് കുമാർ, എസ്.ഐമാരായ സുശാന്ത്, പ്രതാപൻ എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും, പ്രഫ. കെ.യു. അരുണൻ എം.എൽ.എയും ഒപ്പം ചേർന്നു. വാർഡ് കൗൺസിലർമാരായ പി.സി. മുരളീധരൻ, അംബിക പള്ളിപ്പുറത്ത്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ബീന, ആശവർക്കർമാരായ ഗിരിജ ബാബു, ലത കണ്ണൻ തുടങ്ങി മുപ്പതോളം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
Show Full Article
TAGS:LOCAL NEWS 
Next Story