Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളപ്പൊക്ക...

വെള്ളപ്പൊക്ക ദുരിതാശ്വാസം: വിവരശേഖരണം ആരംഭിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: വീടുകളിൽ വെള്ളം കയറി ദുരിതം അനുഭവിക്കേണ്ടി വന്നവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായം അനുവദിക്കുന്നതിനായി മുകുന്ദപുരം താലൂക്കിൽ ദുരിതബാധിതരുടെ സർവേ റവന്യൂ വകുപ്പ് ആരംഭിച്ചു. ഓരോ വില്ലേജ് ഓഫിസിനു കീഴിലും നിശ്ചയിച്ച ബൂത്ത് ലെവൽ ഓഫിസർമാർ ദുരിതബാധിതരുടെ വീടുകളിലെത്തി വിവരശേഖരണം നടത്തും. അവർ വീടുകളിലെത്തുമ്പോൾ ഗൃഹനാഥൻ/ഗൃഹനാഥയുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് (IFSC കോഡ് ഉള്ളത്), റേഷൻ കാർഡ്, ആധാർ / ഇലക്ഷൻ ഐ.ഡി കാർഡ്, സംഭവിച്ച നാശനഷ്ടങ്ങളുടെ വിവരങ്ങൾ, നഷ്ടപ്പെട്ട രേഖകൾ സംബന്ധിച്ച വിവരങ്ങൾ, കുടുംബാംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ, ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചിട്ടുണ്ടെങ്കിൽ അതി​െൻറ വിവരങ്ങൾ, മൊബൈൽ നമ്പർ തുടങ്ങി വിവരങ്ങൾ നൽകണം. ധനസഹായം അപേക്ഷക​െൻറ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്നതിനാൽ ബാങ്ക് അക്കൗണ്ട് ഉള്ള ആൾ തന്നെ അപേക്ഷകനാകണം. ബാങ്ക് പാസ്ബുക്കി​െൻറ ഒരു കോപ്പി നൽകണം. ജനപ്രതിനിധികളും, പൊതുപ്രവർത്തകരും ബി.എൽ.ഒ.മാരോടൊപ്പം സഹായത്തിന് ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story