Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയം: ജില്ലയിൽ 31​...

പ്രളയം: ജില്ലയിൽ 31​ പഞ്ചായത്തുകളെ സാരമായി ബാധിച്ചെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
തൃശൂർ: വെള്ളപ്പൊക്കം ജില്ലയിൽ ഏറ്റവും മോശമായി ബാധിച്ചത് 31 പഞ്ചായത്തുകളിൽ. പഞ്ചായത്ത് വകുപ്പ് ഇൗമാസം 20ന് തയാറാക്കിയ പട്ടികയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ബാധിച്ച 259 പഞ്ചായത്തുകളിൽ ജില്ലയിലെ 31 എണ്ണം ഉൾപ്പെട്ടത്. പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും ബാധിക്കപ്പെട്ട പഞ്ചായത്തുകളുടെ എണ്ണത്തിൽ തൃശൂർ ജില്ലയാണ്. അതേസമയം, ജില്ലയിൽ 86 പഞ്ചായത്തുകളിൽ 83 എണ്ണവും ബാധിക്കപ്പെട്ടവയാണെന്നും അതിൽ രൂക്ഷമായി ബാധിച്ചത് 31 പഞ്ചായത്തുകളിലാണെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. വെള്ളപ്പൊക്കത്തിനു പുറമെ കുന്നിടിച്ചിൽ, ഉരുൾപൊട്ടൽ പോലുള്ള അനുബന്ധ ദുരന്തങ്ങൾ കൂടി കണക്കിലെടുത്താണ് ബാധിക്കപ്പെട്ടവയുടെ പട്ടിക തയാറാക്കിയത്. എന്നാൽ, മോശമായി ബാധിക്കപ്പെട്ട മറ്റു ചില പഞ്ചായത്തുകെള ആ ഗണത്തിൽനിന്ന് ഒഴിവാക്കിയതായി പ്രാദേശികമായി ആക്ഷേപം ഉയർന്നിട്ടുണ്ട്. അന്നമനട, കുഴൂർ, പറപ്പൂക്കര, മറ്റത്തൂർ, മാള, പൊയ്യ, മണലൂർ, തെക്കുംകര, മുല്ലശ്ശേരി, കാടുകുറ്റി, തളിക്കുളം, ചേർപ്പ്, ചാഴൂർ, വല്ലച്ചിറ, പടിയൂർ, പരിയാരം, മേലൂർ, എറിയാട്, വെള്ളാങ്കല്ലൂർ, പൂമംഗലം, ശ്രീനാരായണപുരം, എളവള്ളി, പുത്തൂർ, വെങ്കിടങ്ങ്, നെന്മണിക്കര, ദേശമംഗലം, അതിരപ്പിള്ളി, ആളൂർ, പുതുക്കാട്, ചേലക്കര, എടത്തിരുത്തി എന്നിവയാണ് ജില്ലയിൽ കൂടുതൽ ബാധിച്ച പഞ്ചായത്തുകൾ. ആളൂർ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ സമാന തോതിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ട പുത്തൻചിറ പഞ്ചായത്ത് ഏറ്റവും ബാധിക്കപ്പെട്ടവയുടെ ഗണത്തിൽ വന്നില്ലെന്നാണ് മാള മേഖലയിൽനിന്നുള്ള ആക്ഷേപം. തൃക്കൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിൽ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ കോടശ്ശേരി, ബണ്ട് തകർന്ന് 12 കോടിയോളം രൂപയുടെ നഷ്ടമുണ്ടാവുകയും പ്രദേശമാകെ വെള്ളത്തിൽ മുങ്ങുകയും ചെയ്ത പഴയന്നൂർ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയില്ലെന്ന പരാതിയുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story