Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതബാധിതർക്ക്​ 12...

ദുരിതബാധിതർക്ക്​ 12 സെൻറ്് നല്‍കി ചന്ദ്രമതി ടീച്ചര്‍

text_fields
bookmark_border
ചെറുതുരുത്തി: ദുരിതബാധിതര്‍ക്ക് വീട് നിർമിക്കാൻ 12 സ​െൻറ്് ഭൂമി നല്‍കാന്‍ തയാറെന്ന് അധ്യാപിക. ദേശമംഗലം വാളേരി വീട്ടില്‍ ചന്ദ്രമതിയാണ് (66) ദുരിതബാധിതര്‍ക്ക് വീടു നിർമിക്കാന്‍ ഭൂമി നല്‍കുമെന്ന് അധികൃതരെ അറിയിച്ചത്്. 33 വര്‍ഷം ടൈപ്പ്്‌റൈറ്റിങ് അധ്യാപികയായ ഇവര്‍ സ്വന്തമായുള്ള 54 സ​െൻറില്‍ നിന്നാണ് 12 സ​െൻറ്് നല്‍കുന്നത്. നാല് കുടുംബങ്ങള്‍ക്കെങ്കിലും ഇവിടെ വീട് നിർമിക്കാമെന്നാണ് കണക്ക്. തിരുവോണദിവസം പള്ളം സ്‌കൂള്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി ഈ അധ്യാപിക അവരോടൊപ്പമാണ് െചലവഴിച്ചത്. ദേശമംഗലം സ്‌കൂളിനോട് ചേർന്ന് ഫോട്ടോസ്റ്റാറ്റ് ഷോപ്പുണ്ട് ഇവർക്ക്. ദേശമംഗലം പള്ളം കൊറ്റമ്പത്തൂരിൽ ഉരുൾപൊട്ടലിനെ തുടർന്ന് നാല് യുവാക്കൾ മരിക്കുകയും നാല് വീടുകൾ പൂർണമായും തകരുകയും ചെയ്തിരുന്നു. വില്ലേജ് ഓഫിസർമാർ പഞ്ചായത്ത് അധികാരികൾ എന്നിവർ സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story