Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഷ്​ടപരിഹാര അപേക്ഷ;...

നഷ്​ടപരിഹാര അപേക്ഷ; ദുരിത ബാധിതർ വലഞ്ഞു

text_fields
bookmark_border
തൃശൂർ: മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്കുള്ള ആനുകൂല്യം ലഭിക്കാൻ വില്ലേജ് ഓഫിസുകളിൽ പേര് രജിസ്റ്റർ ചെയ്യാനെത്തിയ ദുരിതബാധിതർ വലഞ്ഞു. സർക്കാർ നിർദേശങ്ങളിൽ അവ്യക്തത ഉദ്യോഗസ്ഥരെയും വലച്ചു. വില്ലേജിൽ ഓഫിസിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനാണ് തിങ്കളാഴ്ച സർക്കാറിൽ നിന്നും നിർദേശമുണ്ടായത്. ഇതനുസരിച്ച് ജനപ്രതിനിധികളുടെ സത്യവാങ്മൂലവുമായി വില്ലേജ് ഓഫിസിൽ എത്തിയവരെ ഉദ്യോഗസ്ഥർ മടക്കിവിട്ടു. ഇതാകട്ടെ മണിക്കൂറുകളോളം ഓഫിസുകളിൽ കാത്തുനിന്നതിന് ശേഷവും. ഓഫിസിലെത്തിയ ദുരിതബാധിതരോട് തങ്ങൾക്ക് ഇതുവരെയും നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു. പിന്നീട് ഏറെ കഴിഞ്ഞ് ബൂത്ത് ലെവൽ ഒാഫിസർ (ബി.എൽ.ഒ) മാർ വീട്ടിലെത്തി രേഖകൾ സ്വീകരിക്കും എന്നറിയിച്ചു. എന്നാൽ ബി.എൽ.ഒമാർ പലയിടത്ത് നിന്നും രേഖകൾ ശേഖരിക്കുന്നില്ല എന്ന പരാതിയുമുണ്ട്. ഈ നിർദേശത്തിലും അവ്യക്തതയുണ്ടെന്ന് പറയുന്നു. ചിലയിടങ്ങളിൽ ബി.എൽ.ഒമാർ വീട്ടിലെത്തുമെന്ന് അറിയിച്ചപ്പോൾ, ചില കേന്ദ്രങ്ങളിൽ ബി.എൽ.ഒമാർ രേഖകൾ വാങ്ങുമെന്നാണ് അറിയിച്ചത്. പ്രത്യേക കേന്ദ്രങ്ങളിൽ രേഖകൾ സമാഹരിക്കുമ്പോൾ രാഷ്ട്രീയ ഇടപെടലിൽ തർക്കങ്ങൾ ഉണ്ടാവുമെന്നും അർഹർക്കുള്ള ആനുകൂല്യം ലഭ്യമാവില്ലെന്ന ആശങ്കയും ദുരിതബാധിതർ പങ്കുവെക്കുന്നു. സാേങ്കതിക തടസ്സങ്ങൾ പറഞ്ഞ് ദുരിതബാധിതർക്കുള്ള ആനുകൂല്യം നഷ്ടെപ്പടുത്തരുതെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെത്തുടർന്ന് അടുത്ത ദിവസങ്ങളിൽ വിഷയത്തിൽ വ്യക്തതയുണ്ടാകുമെന്നാണ് സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story