Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരു കടന്നെത്തിയ...

അതിരു കടന്നെത്തിയ സേവനത്തിന്​ നൽകാനുള്ളത്​ സ്​നേഹം മാത്രം

text_fields
bookmark_border
ചേർപ്പ്: ചേർപ്പ് ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദിവസങ്ങളായി ഭക്ഷണവും മരുന്നുകളുമായും കൂടെയുണ്ടായിരുന്ന ആന്ധ്ര തിരുപ്പതിയിൽനിന്നുള്ള സംഘത്തിന് ആദരവ്. ആ്ന്ധ്ര സംഘം ഭക്ഷണം വെച്ച് വിളമ്പി ക്യാമ്പിലെ അഞ്ഞൂറോളം പേരെയാണ് ഉൗട്ടി ഉറക്കിയത്. മഴയൊതുങ്ങി ക്യാമ്പുകളിൽ നിന്ന് മടങ്ങാനൊരുങ്ങവേ അംഗങ്ങൾക്ക് തിരികെ നൽകാനുണ്ടായിരുന്നത് മലയാളത്തി​െൻറ സ്നേഹവും നന്ദിയും ആദരവും മാത്രം. ചൊവ്വാഴ്ച ക്യാമ്പിൽ നടന്ന ചടങ്ങിൽ സംഘത്തിന് ക്യാമ്പംഗങ്ങൾ അനുമോദനമർപ്പിച്ചു. തിരുപ്പതി സ്വദേശി ഡോ. ഹർഷവർധ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ചേർപ്പ് ഗ്രാമോധ്യാനം സ്കൂളിലെ ക്യാമ്പിൽ സഹായങ്ങളുമായി പ്രവർത്തിച്ചിരുന്നത്. അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും അവശ്യ മരുന്നുകളുമായാണ് സംഘമെത്തിയത്. ക്യാമ്പംഗങ്ങൾക്ക് ആവശ്യമായ സൗകര്യവും സഹായങ്ങളുമായും കൂടിയ ഇവർ രോഗപ്രതിരോധ പ്രവർത്തനങ്ങളിലുൾപ്പെടെ സജീവമായിരുന്നു. വെള്ളമിറങ്ങിയ പ്രദേശത്തെ ഇരുന്നൂറിലധികം വീടുകളിൽ ശുചീകരണ പങ്കാളികളായി. ജില്ലയിലെ മറ്റ് ദുരിതാശ്വാസ മേഖലയിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് സഹായങ്ങളുമായി ആന്ധ്രയിൽ നിന്ന് വൻ സംഘമാണ് എത്തിയിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story