Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുട്ടനാട്ടുകാർക്ക്​...

കുട്ടനാട്ടുകാർക്ക്​ എരുമപ്പെട്ടി പള്ളിയുടെ കരുതൽ

text_fields
bookmark_border
എരുമപ്പെട്ടി: പ്രളയ ദുരന്തത്തിൽ പ്രയാസപ്പെടുന്ന കുട്ടനാട്ടുകാർക്ക് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഉൽപന്നങ്ങളുമായി വാഹനം പുറപ്പെട്ടു. തിരുവോണ നാളിൽ ഇടവകക്കാർ കാഴ്ച്ച സമർപ്പണത്തിലൂടെ സ്വരൂപിച്ച ഉൽപന്നങ്ങളാണ് ചങ്ങനാശ്ശേരി അതിരൂപതക്ക് കീഴിലെ മണ്ണഞ്ചേരി ഇടവകയിലേക്ക് അയച്ചത്. ഫാ.ജോർജ് തേറാട്ടിൽ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. പള്ളി വികാരി ഫാ.ജോയ് അടമ്പുകുളം, കൈക്കാരൻമാരായ ഷൈജു ചക്രമാക്കിൽ, കെ.ഒ.ജോണി, ബിജു സി.വർഗീസ്, കെ.എ.ജോർജ്, തിരുഹൃദയ മഠം സുപ്പീരിയർ സിസ്റ്റർ മേഴ്സി, എ.കെ.സി.സി എരുമപ്പെട്ടി ഫൊറോന പ്രസിഡൻറ് കെ.സി. ഡേവിസ്, മേജർ കെ.പി. ജോസഫ് , ഷിജു, കെ.എസ്. ജിഷോ എന്നിവർ സംസാരിച്ചു. പടം : എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നിന്നും ഉൽപന്നങ്ങൾ നിറച്ച വാഹനങ്ങൾക്ക് ഫാ.ജോർജ് തേറാട്ടിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story