Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരുന്നിനൊപ്പം...

മരുന്നിനൊപ്പം സാന്ത്വനവുമായി ആരോഗ്യ വകുപ്പ്​

text_fields
bookmark_border
തൃശൂർ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പി​െൻറ പ്രത്യേക പരിശോധന. പ്രമേഹം, രക്തസമ്മർദം തുടങ്ങി ദുരന്തം നേരിട്ട് അനുഭവിച്ചവർക്ക് പ്രത്യേക കൗൺസലിങ്ങും ഏർപ്പെടുത്തി. ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകളിൽ വിഷാദവും കുട്ടികളിൽ പേടിയുമാണ് കണ്ടുവരുന്നതെന്ന് കൗൺസലിങ്ങ് നടത്തുന്നവർ പറഞ്ഞു. അങ്ങനെയുള്ളവരോട് കൂടുതൽ നേരം സംസാരിച്ച് മനസ്സി​െൻറ സംഘർഷാവസ്ഥ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിച്ചുവെന്ന് ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വാർഡ്തല ശുചിത്വ സമിതി ഫണ്ടി​െൻറ ഭാഗമായി 10,000 രൂപകൂടി എൻ.എച്ച്.എം അനുവദിച്ചിട്ടുണ്ട്. അതിൽ 1126 വാർഡുകൾക്കുള്ള വിഹിതം ഇതിനകം നൽകിയതായി ജില്ല േപ്രാഗ്രാം മാനേജർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും വീടുകളിലേക്ക് പോകുന്നവർക്ക് പകർച്ചവ്യാധി പിടിപെടാതിരിക്കുന്നതിനുള്ള ബോധവത്കരണ ക്ലാസും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നൽകുന്നുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story