Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യങ്കാളി ജന്മവാർഷികം

അയ്യങ്കാളി ജന്മവാർഷികം

text_fields
bookmark_border
തൃശൂർ: ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ ജന്മവാർഷികം ആഘോഷിച്ചു. മുൻ എം.എൽ.എ പി.എ.മാധവൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻറ് സി.എസ്.ഗണപതി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എൻ.കെ.സുധീർ മുഖ്യാതിഥിയായി. യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശേരി, മുൻ മേയർ ജോസ് കാട്ടൂക്കാരൻ, കെ.പി.സി.സി അംഗം സുനിൽ അന്തിക്കാട്, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ജനറൽ സെക്രട്ടറിമാരായ സി.സി.ശ്രീകുമാർ, കെ.വി.ദാസൻ, കെ.ബി.ജയറാം, എം.എ.രാമകൃഷ്ണൻ, ബിജോയ് ബാബു, കെ.കെ.ബാബു, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സുനിൽ ലാലൂർ, ദലിത് കോൺഗ്രസ് ഭാരവാഹികളായ ചെമ്പൂരി ചക്കിപ്പെണ്ണ്, പി.കെ.അമ്മിണി, ശ്രീധരൻ ആമ്പക്കാട്, കുമാർ പാത്രമംഗലം, അപ്പു ആളൂർ, സുരേഷ് കള്ളിയത്ത്, രാജേഷ് കിടാകുളങ്ങര, കെ.എസ്.യു സംസ്ഥാന സെക്രട്ടറി സി.എ.ശിൽപ, അജന്തകുമാർ, എസ്. അനഘ നന്ദ , ധിൽസ എന്നിവർ പങ്കെടുത്തു. കേരള എസ്.സി, എസ്.ടി. സമാജി​െൻറ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ജി. വേലായുധൻ അധ്യക്ഷത വഹിച്ചു. 2018ലെ മഹാത്മാ അയ്യങ്കാളി പുരസ്കാരം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.വാഹിദിന് സമ്മാനിച്ചു. സംസ്ഥാന സെക്രട്ടറി കരിയന്നൂർ തവരാജ്, സംസ്ഥാന ട്രഷറർ ഇന്ദിര ഉത്തമൻ, ജില്ല പ്രസിഡൻറ് കെ.വി.കുമാരൻ, പി.കെ. വനജ, ജോയ്സി ചേലക്കര, സുരേഷ് കിഴൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story