Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുക്കയിലെ പണം നൽകി...

കുടുക്കയിലെ പണം നൽകി ഏഴാംക്ലാസുകാരന്‍

text_fields
bookmark_border
കൊടകര: സൈക്കിള്‍ വാങ്ങാൻ മണ്‍കുടുക്കയില്‍ സൂക്ഷിച്ച തുക ദുരിതബാധിതര്‍ക്ക് നല്‍കി ഏഴാം ക്ലാസുകാരന്‍. ആളൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന ചിറ്റേക്കര സിജോയുടെ മകനും ആളൂര്‍ സ​െൻറ് ആൻറണീസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ അലന്‍ സിജോയാണ് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സമ്പാദ്യം നീട്ടിയത്. പിതാവി​െൻറ ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പില്‍ സഹായിക്കാന്‍ നില്‍ക്കുമ്പോള്‍ അപ്പച്ചന്‍ പലപ്പോഴായി നല്‍കിയ പണം, സൈക്കിള്‍ വാങ്ങാൻ കാശുകുടുക്കയില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ പ്രളയംബാധിച്ച് ക്യാമ്പുകളില്‍ കഴിയുന്നവരുടെ ദയനീയ സ്ഥിതി അറിഞ്ഞ അലന്‍ സമ്പാദ്യത്തുകയായ 5622 രൂപ അവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സിജോയെ ഏൽപിച്ചു. തുക ആളൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story