Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒഴുക്ക്​ നിലക്കാതെ...

ഒഴുക്ക്​ നിലക്കാതെ സഹായം

text_fields
bookmark_border
ഗുരുവായൂര്‍: പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായി സഹായ പ്രവാഹം തുടരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിമാര്‍ ചേര്‍ന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ശാന്തിയേറ്റ കീഴ്ശാന്തിമാരായ വേങ്ങേരി അനിലേഷ് നമ്പൂതിരി, മേച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ചെക്ക് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസിന് കൈമാറി. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ അധികൃതര്‍ക്ക് കൈമാറി. ചൂല്‍പ്പുറം കുടുംബ സംഗമത്തി​െൻറ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടര്‍ തുറന്ന് ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ചു. ശേഖരവുമായി ക്യാമ്പുകളിലേക്ക് പോയ വാഹനം സംഗമം പ്രസിഡൻറ് മുഹമ്മദ് അലി ഫ്ലാഗ്ഓഫ് ചെയ്തു. ചിത്രം വാങ്ങാം; പണം ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍: പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ധനശേഖരണാർഥം ചിത്ര രചനയുമായി കലാകാരന്മാർ. കലാകാരന്മാരുടെ കൂട്ടായ്മയായ സ്‌നേഹക്കൂടി​െൻറ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ 10 മുതലാണ് ഇ.എം.എസ് സ്‌ക്വയറില്‍ ചിത്രരചന. വരക്കുന്ന ചിത്രങ്ങള്‍ അവിടെത്തന്നെ ലേലം ചെയ്ത് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സ്‌നേഹക്കൂട് ചെയര്‍മാന്‍ ശിവജി ഗുരുവായൂര്‍ അറിയിച്ചു. ഡാവിഞ്ചി സുരേഷ് ചിത്രരചന ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story