Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരപ്പില്‍ താഴം...

പരപ്പില്‍ താഴം സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം: ജാമ്യമില്ല വകുപ്പ്​ ചുമത്തി കേസെടുത്തിട്ടും പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നില്ലെന്നാക്ഷേപം പൊലീസ് നടപടിക്കെതിരെ മാർച്ച് സംഘട�

text_fields
bookmark_border
ചാവക്കാട്: പരപ്പില്‍താഴം സമരസമിതി പ്രവര്‍ത്തകരെ ആക്രമിച്ച കേസിൽ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തിട്ടും പ്രതികളെ പിടികൂടാൻ ചാവക്കാട് പൊലീസ് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം. ചാവക്കാട് നഗരസഭയുടെ പരപ്പില്‍താഴത്തുള്ള മാലിന്യസംസ്കരണ ശാലക്കെതിരെ സമരത്തിനു നേതൃത്വം നല്‍കിയ പരപ്പില്‍താഴം അറക്കൽ രതികുമാറി​െൻറ മകൻ മിഥുന്‍ (25), ഗുരുവായൂര്‍ കോട്ടപ്പടി കാട്ടുപാടം കുഴിക്കാട്ടില്‍ മുരളിയുടെ മകനും കെ.എസ്.എ.യു ജില്ല ജനറൽ സെക്രട്ടറിയുമായ ഗോകുല്‍ (26) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ 13 പേർക്കെതിരെ ചാവക്കാട് പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ ദേശീയപാത ഐനിപ്പുള്ളി പരപ്പില്‍താഴം റോഡിലാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച രാത്രി കണ്ടാലറിയാവുന്ന ഒരു സംഘം പരപ്പില്‍താഴത്തുള്ള വീട്ടിലെത്തി മിഥുനെ അന്വേഷിച്ചിരുന്നു. എന്നാല്‍ ആ സമയം മിഥുന്‍ വീട്ടിലുണ്ടായിരുന്നില്ല. മാരകായുധങ്ങളുമായി എത്തിയ സംഘം മിഥു‍​െൻറ അമ്മ ഷീജക്ക് നേരെ വാളുവീശുകയും അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. ഭാര്യ സോഫിയയുമായി തൃശൂരില്‍ പോയിരുന്ന മിഥുന്‍ വിവരമറിഞ്ഞ് സോഫിയയെ ഗുരുവായൂര്‍ നെന്മിനിയിലുള്ള വീട്ടിലാക്കുകയും സുഹൃത്ത് ഗോകുലുമായി അമ്മയുടെ അടുത്തേക്ക് വരികയായിരുന്നു. പരപ്പില്‍താഴം ട്രഞ്ചിങ് ഗ്രൗണ്ട് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ആറു ദിവസം നിരാഹാര സമരം നടത്തിയ നിയമ വിദ്യാര്‍ഥി സോഫിയയുടെ ഭര്‍ത്താവാണ് മിഥുന്‍. സംഭവത്തിൽ പതിമൂന്ന് പേർക്കെതിരെ കേസെടുത്തിട്ട് നാല് ദിവസമായിട്ടും അവരെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് കോൺഗ്രസ് ചാവക്കാട് മണ്ഡലം, കെ.എസ്.യു ജില്ല കമ്മിറ്റികളുടെ ആരോപണം. പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.വി. ഷാനവാസ്‌ കുന്നംകുളം എ.സി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പരപ്പിൽതാഴം ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യവുമായി ബന്ധപ്പെട്ട സമരത്തിന് ശേഷം മിഥുനും, കുടുംബത്തിനും എതിരെ ഭീഷണി നിലനിന്നിരുന്നു. അതി​െൻറ തുടർച്ചയാണ് ഈ ആക്രമണം. ഭരണത്തി​െൻറ തണലിൽ പ്രതികളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതികളെ ഉടൻ പിടികൂടിയിെല്ലങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ചടക്കമുള്ള സമര പരിപാടികളുമായി ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുന്നോട്ട് വരുമെന്നും ഷാനവാസ്, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് ഫായിസ് എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story