Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ ദുരിത നാശനഷ്​ടം: ...

പ്രളയ ദുരിത നാശനഷ്​ടം: വിവര ശേഖരണം തുടങ്ങി 56 വീടുകൾ പൂർണമായും 450 വീടുകൾ ഭാഗികമായും തകർന്നു ആറ് വീട്ടുകാർക്ക് ബദൽ താമസ സൗകര്യം ഒരുക്കി.

text_fields
bookmark_border
കുന്നംകുളം: പ്രളയ ദുരിതം മൂലം നാശനഷ്ടം സംഭവിച്ചതി​െൻറ വിവരശേഖരണം താലൂക്ക് തലത്തിൽ ആരംഭിച്ചു. വെള്ളം കയറിയ വീടുകളുടെ വിവരങ്ങളും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ശേഖരിക്കുന്നത്. കുന്നംകുളം താലൂക്കിൽ 56 വീടുകൾ പൂർണമായും 450 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. പൂർണമായി തകർന്ന വീടുകൾക്ക് നാലുലക്ഷവും ഭാഗികമായി തകർന്നവക്ക് 40,000 രൂപയുമാണ് നൽകുന്നത്. സഹായം ലഭിക്കേണ്ടവർ പേര്, ആധാർ കാർഡ്, റേഷൻ കാർഡ്, കോപ്പികളും, ഫോൺ നമ്പർ ഉൾപ്പെടെ നൽകണം. ചൂണ്ടൽ, ആർത്താറ്റ് വില്ലേജുകളിലായി ആറ് കുടുംബങ്ങൾക്ക് ബദൽ താമസ സൗകര്യം ഇതിനകം ഒരുക്കിക്കൊടുത്തു. 29 വില്ലേജുകൾ ഉൾപ്പെടുന്ന താലൂക്കിൽ 25 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചു. നഗരസഭ പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന വീടുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പാർപ്പിടം നഷ്ടപ്പെട്ടവർക്ക് താൽകാലിക സംവിധാനം ഒരുക്കുന്നതി​െൻറ ഭാഗമായാണ് അന്വേഷണം.
Show Full Article
TAGS:LOCAL NEWS 
Next Story