Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ജമാഅത്തെ ഇസ്​ലാമിയുടെ സഹായഹസ്തം

text_fields
bookmark_border
കുന്നംകുളം: ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കായി ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ നൽകി. അരി, പലചരക്ക് സാധനങ്ങൾ, ശുചീകരണ സാധനങ്ങൾ, പുതുവസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയാണ് എടതിരുത്തി, പറവൂർ, കൊടുങ്ങല്ലൂർ, മൂത്തകുന്നം, കൊടുങ്ങല്ലൂർ എം.െഎ.ടി എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ എത്തിച്ചത്. മൂന്ന് ദിവസങ്ങളിൽ മൂന്ന് ലോറികളിലായായിരുന്നു വിതരണം. ഇതുവരെയായി അഞ്ചര ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങൾ എത്തിച്ചുകൊടുത്തു. ചൊവ്വാഴ്ച എടതിരുത്തി പഞ്ചായത്തിന് കീഴിലുള്ള ദുരിതാശ്വാസ ഏകോപന കേന്ദ്രത്തിലേക്കു മാത്രമായി മുന്നേകാൽ ലക്ഷം രൂപയുടെ സാധനങ്ങളാണ് എത്തിച്ചത്. പ്രളയം തുടങ്ങിയ ദിവസം മുതൽ വനിതകൾ ഉൾെപ്പടെ അമ്പത്താറോളം വളൻറിയർമാരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നൂറോളം വീടുകൾ ശുചീകരിച്ചു. സാധനസാമഗ്രികൾ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.എം. ഷാജുവിൽ നിന്ന് എടതിരുത്തി വില്ലേജ് ഓഫിസർ പി.എ. ഷെക്കീർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.വി. സതീശൻ എന്നിവർ ഏറ്റുവാങ്ങി. വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എ. കമറുദ്ദീൻ, എ.കെ. അബ്ദുൽ കരീം, കോയ പുളിക്കൽ, ഫാറൂഖ് പെരുമ്പിലാവ്, ഇബ്രാഹിം, അബൂബക്കർ ആൽത്തറ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story