Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാരി​തോഷികം അവർ...

പാരി​തോഷികം അവർ പ്രളയബാധിതർക്ക്​ നൽകി

text_fields
bookmark_border
ഗുരുവായൂര്‍: 'ഞങ്ങളുടെ കടമയാണ് ചെയ്തത്. അതിന് പ്രതിഫലം വേണ്ട'. മഹാപ്രളയത്തില്‍ കണ്ടാണശേരി പഞ്ചായത്തിലെ ആളൂര്‍ മേഖലയിലും ഗുരുവായൂര്‍ നഗരസഭയില്‍ ചെമ്മണൂര്‍ തോടി​െൻറ പരിസരത്തും ആളുകളെ ഫൈബര്‍ ബോട്ടുകളില്‍ രക്ഷിച്ച യുവാക്കളാണ് രക്ഷാപ്രവര്‍ത്തനത്തിന് ലഭിച്ച സര്‍ക്കാറി​െൻറ പാരിതോഷികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സുഭാഷ് കുന്നത്തുള്ളി, എന്‍.സി. ജിജീഷ്, കെ.വി. അമല്‍, നിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നത്. സ്വന്തം ചെലവില്‍ ഇവര്‍ സംഘടിപ്പിച്ച ലൈഫ് ജാക്കറ്റുകളും ഫൈബര്‍ ബോട്ടുകളുമായാണ് ഇവര്‍ നിരവധിപേരെ രക്ഷിച്ചത്. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികമായി ഓരോരുത്തര്‍ക്കും 3000 രൂപ വീതം നല്‍കിയിരുന്നു. ഇൗ തുകയുടെ ചെക്കുകള്‍ കണ്ടാണശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ് ഏറ്റുവാങ്ങി. കുടുംബങ്ങളെ ദത്തെടുത്ത് സായി സഞ്ജീവനി ഗുരുവായൂര്‍: പ്രളയക്കെടുതിയില്‍ അഭയം തേടി ഗുരുവായൂരിലെത്തിയ അഞ്ച് കുടുംബങ്ങളെ സായി സഞ്ജീവനി ട്രസ്റ്റ് ദത്തെടുത്തു. ട്രസ്റ്റ് സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ദത്തെടുക്കല്‍ പ്രഖ്യാപിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എ. ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. മഹീഷ് ഗിരി എം.പി മുഖ്യാതിഥിയായി. കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡൻറ് പി.എസ്. പ്രേമാനന്ദന്‍, കെ. നവാസ്, ഫിറോസ് പി. തൈപറമ്പില്‍, കെ.വി. ബാലന്‍, സജീവന്‍ നമ്പിയത്ത്, അരവിന്ദന്‍ പല്ലത്ത്, മുള്ളത്ത് വേണുഗോപാല്‍, മോഹനകുമാരി കൂടത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി ഗൃഹോപകരണങ്ങള്‍ നല്‍കി. ഇവരുടെ വീടുകളുടെ അറ്റകുറ്റപ്പണിക്കും ഉപജീവനത്തിനുമുള്ള സഹായം നല്‍കും. ക്യാമ്പിലുണ്ടായിരുന്നവരെ യാത്രയയക്കാനായി കൗണ്‍സിലര്‍ ബഷീര്‍ പൂക്കോട്, നടന്മാരായ ശിവജി ഗുരുവായൂര്‍, മാത്യൂസ് പാവറട്ടി എന്നിവരെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story