Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്യാമ്പ് വിട്ട...

ക്യാമ്പ് വിട്ട കുടുംബങ്ങൾക്ക് കണ്ണീർ ബാക്കി

text_fields
bookmark_border
കാട്ടൂര്‍: പ്രളയം ദുരിതം വിതച്ച കാട്ടൂരില്‍ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി. 20 ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന 860 കുടുംബങ്ങളില്‍ 26 കുടുംബങ്ങള്‍ മാത്രമാണ് ഇനി മടങ്ങാനുള്ളത്. ഇവരില്‍ 14 കുടുംബങ്ങളെ കാട്ടൂര്‍ ഗവ. ഹൈസ്കൂളിനടുത്തുള്ള വീട്ടിലും ബാക്കിയുള്ളവരെ ഗവ. ആശുപത്രിയിലുമായാണ് താമസിപ്പിച്ചിരിക്കുന്നത്. ആകെയുള്ള 14 വാര്‍ഡുകളില്‍ ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലായിടത്തും വെള്ളം കയറി. പ്രളയത്തില്‍ മുങ്ങിയ 1600 വീടുകളില്‍ 15 വീടുകള്‍ പൂര്‍ണമായും 50 ലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വെള്ളം കയറി നാശോന്മുഖമായ കാട്ടൂര്‍ ബസാറില്‍ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാകുന്നേയുള്ളൂ. വീടുകള്‍ മിക്കതും ശുചീകരിച്ചു കഴിഞ്ഞതോടെ വൈദ്യുതി വിതരണം പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഭക്ഷണം പാകം ചെയ്യാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കുടുംബങ്ങള്‍. ഗ്യാസ് അടുപ്പുകളടക്കം എല്ലാം ഇനി ഒന്നില്‍ നിന്ന് തുടങ്ങണം. ആഴ്ചയിലധികം വെള്ളത്തില്‍ മുങ്ങി നിന്ന വീടുകളില്‍ ഭയപ്പാടോടെ കഴിയേണ്ട അവസ്ഥയാണ് പല കുടുംബങ്ങള്‍ക്കും. ചുവരുകള്‍ വിണ്ടും തറ ഇടിഞ്ഞും അപകട ഭീഷണി നിലനില്‍ക്കുന്നു. പ്രളയബാധിതർക്ക് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ ചെന്ത്രാപ്പിന്നി: പ്രളയബാധിതർക്ക് കുട്ടമംഗലം യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ കൈത്താങ്ങ്. എടത്തിരുത്തി പഞ്ചായത്തിലെ പ്രളയബാധിത പ്രദേശത്തെ കുടുംബങ്ങൾക്കാണ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ധനസഹായം നൽകിയത്. കുട്ടമംഗലം മദ്റസഹാളിൽ നടന്ന ചടങ്ങിൽ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ ധനസഹായം വിതരണം ചെയ്തു. ഷിനോജ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കമീഷൻ അംഗം മുഹമ്മദ് ഫൈസൽ മുഖ്യാതിഥിയായി. സുധീർ അമ്പലത്ത്, പി.കെ. ജലീൽ, ഷംസ് ഇളയേടത്ത്, സക്കീർ, ഷബീർ പരീത് എന്നിവർ സംസാരിച്ചു. പ്രളയബാധിതർക്ക് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ വില്ലേജ് ഓഫിസർ പി.എ. ഷെക്കീർ, പഞ്ചായത്തംഗം കെ.എ. സൈനുദ്ദീൻ, മൻസൂർ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story