Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ ബാധിതര്‍ക്ക്...

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി സൗജന്യ സൂപ്പര്‍മാര്‍ക്കറ്റ്

text_fields
bookmark_border
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പൗണ്ടില്‍ ആരംഭിച്ച സൗജന്യ സൂപ്പര്‍മാര്‍ക്കറ്റ് പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകുന്നു. ജമാഅത്തെ ഇസ്‌്ലാമിയാണ് പൗണ്ട് ഹിറ ഇസ്്ലാമിക് സ​െൻററില്‍ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് സജ്ജമാക്കിയത്. സോളിഡാരിറ്റി, എസ്.ഐ.ഒ എന്നിവയും സഹകരിക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌്ലാമി ജില്ല പ്രസിഡൻറ് എം.എ. ആദം ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് ഇ.എം. ഉമ്മര്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌്ലാമി ഏരിയ പ്രസിഡൻറ് എന്‍.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ഹിറ മസ്ജിദ് ഖതീബ്, സോളിഡാരിറ്റി ജില്ല ജന. സെക്രട്ടറി കെ.എം. സാബു, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് കെ.എ. ഇസ്ഹാന്‍, എം.എ. ജോയ് എന്നിവര്‍ സംസാരിച്ചു. അരി, പലച്ചരക്ക്, വിവിധതരം വസ്ത്രങ്ങള്‍, ഗ്ലാസ്, പ്ലാസ്റ്റിക് പാത്രങ്ങള്‍, ബെഡ്ഷീറ്റ്, സാനിറ്ററി നാപ്കിന്‍, കുടിവെള്ളകുപ്പികള്‍, ചെരിപ്പ്, ബാഗ്, കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം ആവശ്യാനുസരണം ഇവിടെ നിന്ന് തിരഞ്ഞെടുക്കാം. ഉദ്ഘാടനദിവസം തിരഞ്ഞെടുത്ത 200 പേര്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കി. അര്‍ഹതപ്പെട്ടവര്‍ക്ക് വരും ദിവസങ്ങളില്‍ കൂപ്പണ്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുമെന്ന് ഹിറ സ​െൻറര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story