Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാമസ യോഗ്യമാക്കാൻ 283...

താമസ യോഗ്യമാക്കാൻ 283 വീടുകൾ; മാള മേഖലയിൽ ക്യാമ്പ് വിടാനാകാതെ 1123പേർ

text_fields
bookmark_border
മാള: പലയിടത്തും പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിക്കുമ്പോൾ മാളമേഖലയിൽ വീട്ടിലേക്ക് മടങ്ങാനാകാതെ 1123 പേർ. അധികൃതരുടെ കണക്കിൽ 283 വീടുകൾ താമസ യോഗ്യമല്ലാതായിട്ടുണ്ട്. വീടുകളിലേക്ക് പോകാനാവാത്തവരുടെ പുനരധിവാസം അതത് പഞ്ചായത്തുകൾ ഏറ്റെടുത്തിട്ടുണ്ട്. കുഴൂർ പഞ്ചായത്തിൽ 160 വീട്ടുകാർക്ക് മടങ്ങാനായിട്ടില്ല. 602 പേർ എരവത്തൂർ എസ്.എൻ.ഡി.പി ഹാളിലെ ക്യാമ്പിലുണ്ട്. അന്നമനട പഞ്ചായത്ത് 350 പേർക്ക് ടൗണിലെ കെ.എം.കെ ഹാളിൽ താമസമൊരുക്കിയിട്ടുണ്ട്‌. ഇവിടെ 87 വീടുകളാണ് താമസ യോഗ്യമല്ലാതായത്. പൊയ്യയിൽ 12 വീടുകൾ തകർന്നു. 50 പേർ ബന്ധുവീടുകളിലാണ് അഭയം തേടിയിരിക്കുന്നത്. ആളൂരിൽ അഞ്ച് വീടുകളാണ് നശിച്ചത്. നാല് വീട്ടുകാരെ വാടക വീടുകളിലേക്കും, ഒരു വീട്ടുകാരെ പഞ്ചായത്തി​െൻറ പകൽ വീട്ടിലേക്കും മാറ്റി പാർപ്പിച്ചു. മാള പഞ്ചായത്തിൽ 11 വീടുകളാണ് താമസ യോഗ്യമല്ലാതായത്. അമ്പത് പേർ ബന്ധുവീടുകളിലാണ് താമസിക്കുന്നത്. പുത്തൻചിറയിൽ പഞ്ചായത്ത് വാടക വീടുകൾ സംഘടിപ്പിച്ച് എട്ട് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 40 അംഗങ്ങൾക്കുള്ള വാടക വീട് കണ്ടെത്തുകയായിരുന്നു. ക്യാമ്പുകളിലെത്താതെയും രജിസ്റ്റർ ചെയ്യാതെയും ഇനിയും തകർന്ന വീടുകൾ ഉണ്ട്. ഇതി​െൻറ കണക്കെടുപ്പുകൾ തുടങ്ങിയിട്ടില്ല. വരും ദിവസങ്ങളിലായി പഞ്ചായത്തംഗങ്ങൾ കൃത്യമായ വിവരം നൽകുമെന്ന് അധികൃതർ പറഞ്ഞു. സർക്കാർ സഹായമായ 10,000 രൂപയുടെ വിതരണത്തിനുള്ള അപേക്ഷകരെ കണ്ടെത്തുന്ന ജോലിയിലാണ് വാർഡ് അംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story