Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹായകിറ്റുകളുമായി...

സഹായകിറ്റുകളുമായി എടതിരിഞ്ഞി വെൽഫെയർ അസോസിയേഷൻ

text_fields
bookmark_border
ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് വിട്ട് വീടുകളിലെത്തിയവർക്ക് പ്രവാസികളുടെ സംഘടനയായ എടതിരിഞ്ഞി വെൽഫെയർ അസോസിയേഷൻ യു.എ.ഇ (EWA-UAE) സഹായ കിറ്റുകൾ വിതരണം ചെയ്തു. അവധിക്ക് നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാതെ ഇവിടെയുള്ള പ്രവാസികളും വിദേശത്തുള്ളവരും നേതൃത്വം നൽകിയാണ് കിറ്റുകൾ തയാറാക്കിയത്. മുൻ പ്രവാസിയും എച്ച്.ഡി.പി സ്കൂൾ മാനേജറുമായ കണ്ടെങ്കാട്ടിൽ ഭരത​െൻറ വസതിയിലാണ് കിറ്റുകൾ തയാറാക്കിയത്. ഒരാഴ്ചക്ക് ആവശ്യമായ പലചരക്കും വസ്ത്രങ്ങളും മറ്റാവശ്യ സാധനങ്ങളും അടങ്ങിയതാണ് കിറ്റുകൾ. അസോസിയേഷൻ സെക്രട്ടറി ദീപക് പുരയാട്ടിൽ, പ്രസിഡൻറ് രാജേഷ് അണകത്തിപ്പറമ്പിൽ, റിതേഷ് കെ. ഭരതൻ, ഷിബുരാജ്, രാധാകൃഷ്‌ണൻ, ദിനേഷ് കണ്ടെങ്കാട്ടിൽ, ദിനേഷ് കൈമാപറമ്പിൽ, രാജേഷ് വെലുപറമ്പിൽ, കെ.വി. സിജോയ്, സുബിൻ മാധവൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story