Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയിൽ 76 സ്​ഥിരം...

ജില്ലയിൽ 76 സ്​ഥിരം ക്യാമ്പുകൾ വേണ്ടി വരും

text_fields
bookmark_border
തൃശൂർ: പ്രളയാനന്തരം ജില്ലയിലെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും പാക്കേജുകൾ ആവശ്യമാണെന്നും ഇത് കൃത്യമായി ആസൂത്രണം ചെയ്യാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗം. വെള്ളപ്പൊക്ക ശുചീകരണ പ്രവര്‍ത്തനങ്ങളും പുനരധിവാസവും അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ മന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം ഉന്നയിച്ചത്. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽ കുമാർ എന്നിവരും പെങ്കടുത്തു. ഇപ്പോഴത്തെ നിലയില്‍ ജില്ലയില്‍ 76 സ്ഥിരം ക്യാമ്പുകള്‍ വേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. കുടിവെള്ള വിതരണമാണ് ജില്ലയിലെ മിക്ക പ്രളയബാധിത പ്രദേശങ്ങളും നേരിടുന്ന മുഖ്യപ്രശ്‌നം. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷനുകളിലെ തകരാറുകള്‍ പരിഹരിക്കുന്നത് വരെ പഞ്ചായത്തുകള്‍ ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്യണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ നിർദേശിച്ചു. കുടിവെള്ള വിതരണ സംവിധാനത്തിലെ തകരാറുകള്‍ പരിഹരിച്ചു വരുന്നതായി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നഷ്ടങ്ങളുടെ കണക്ക് കൊടുക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ തയാറാകണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടം പ്രത്യേക ടീമിനെ നിയോഗിച്ച് കണക്കാക്കി സഹായം നല്‍കും. ആശുപത്രികളുടെ പ്രവര്‍ത്തനം, പൊതു ഇടങ്ങളുടെ ശുചീകരണം, പൊതു അടുക്കളകള്‍ എന്നീ കാര്യങ്ങളില്‍ പഞ്ചായത്തുകള്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി മൊയ്തീൻ നിർദേശിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ ഉപയോഗ യോഗ്യമാക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നും കൃഷി നാശം സംബന്ധിച്ച കണക്കുകള്‍ ഒരാഴ്ചക്കകം നല്‍കണമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മുണ്ടകന്‍ കൃഷിയിറക്കാന്‍ തയാറാകുന്നവര്‍ക്ക് ആവശ്യമായ മുഴുവന്‍ സഹായവും നല്‍കും. കൃഷി നാശത്തിന് നല്‍കുന്ന സാധാരണ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യണം. പ്രളയ ബാധിതര്‍ക്കുള്ള ധനസഹായത്തില്‍നിന്നും സാങ്കേതിക കാരണം പറഞ്ഞ് ആരെയും ഒഴിവാക്കില്ലെന്നും കിറ്റുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. റോഡുകളിലെ ഗതാഗതം പുനഃസ്ഥാപിക്കുക എന്നതാണ് ആദ്യഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പി​െൻറ ലക്ഷ്യം. മഴ മാറിയാല്‍ റോഡുകള്‍ റീ-ടാര്‍ ചെയ്യും. ഭാഗികമായി തകര്‍ന്ന വീടുകളുടെ സുരക്ഷിത്വം എല്‍.എസ്.ജി.ഡി എൻജിനീയർമാർ പരിശോധിക്കണം. പുത്തൂര്‍, ചേലക്കര ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കണം. മണ്ണിയിടയാനുള്ള സാധ്യത പഠിക്കണമെന്നും മന്ത്രി സുനില്‍കുമാര്‍ നിർദേശിച്ചു. ക്യാമ്പുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ജില്ലയില്‍ 13 സ്ഥലം നിർണയിച്ചിട്ടുണ്ടെന്നും അവിടങ്ങളില്‍ മാലിന്യം എത്തിച്ചാൽ മതിയെന്നും കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളുടെ കാര്യം സെസ്സിനെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നമുള്ള സ്ഥലങ്ങളിലുള്ളവരെ സ്ഥിരം ക്യാമ്പുകളിലേക്ക് മാറ്റണം. റേഷന്‍ കാര്‍ഡ് അടക്കം നഷ്ടപ്പെട്ട രേഖകള്‍ക്കുള്ള അദാലത്ത് െസപ്റ്റംബർ മൂന്നിന് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. അതിനുള്ള പരിശീലനം നടക്കുകയാണ്. സ്ഥിരം ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണം ഉറപ്പാക്കണമെന്നും കലക്ടര്‍ നിർദേശിച്ചു. ഇ.ടി. ടൈസണ്‍ എം.എല്‍.എ, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍, എ.ഡി.എം സി. ലതിക, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജെ. വിന്‍സ​െൻറ് എന്നിവരും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story