Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതബാധിതർക്ക്...

ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ ബസുകളുടെ കാരുണ്യ യാത്ര

text_fields
bookmark_border
തൃശൂർ: ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ ബസുടമകൾ കാരുണ്യ യാത്ര സംഘടിപ്പിക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഈ മാസം 30നും മറ്റു ജില്ലകളിൽ സെപ്റ്റംബർ മൂന്നിനും കാരുണ്യയാത്ര സംഘടിപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഫെഡറേഷ​െൻറ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇന്ധന വില വർധനവിലും റോഡുകളുടെ ശോച്യാവസ്ഥയിലും പ്രതികൂല കാലാവസ്ഥയിലും ബസുടമകൾ ദുരിതത്തിലാണ്. എന്നാൽ, സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരയായവരെ സാന്ത്വനിപ്പിക്കാനും പുനരധിവസിപ്പിക്കാനും പുതിയ കേരളം കെട്ടിപ്പടുക്കേണ്ട കർത്തവ്യമായി കരുതിയാണ് കാരുണ്യയാത്ര സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. എല്ലാ ജില്ലകളിൽ നിന്നും സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സ്വന്തം വാഹനം ഉപേക്ഷിച്ച് സ്വകാര്യ ബസുകളിൽ യാത്ര ചെയ്ത് കാരുണ്യ യാത്രയിൽ പൊതുജനങ്ങൾ പങ്കാളികളാവണമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ എരിക്കുന്നൻ, വൈസ് പ്രസിഡൻറുമാരായ സി. മനോജ്കുമാർ, ആേൻറാ ഫ്രാൻസീസ്, കെ. വേലായുധൻ, കെ.കെ. തോമസ്, ജോ.സെക്രട്ടറിമാരായ പി. ചന്ദ്രബാബു, രാജു കരുവാരത്ത്, കെ. സത്യൻ, ടി.കെ. ജയരാജ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story