Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിഷത്ത്​ അംഗങ്ങൾ ഒരു...

പരിഷത്ത്​ അംഗങ്ങൾ ഒരു മാസത്തെ വരുമാനം നൽകും

text_fields
bookmark_border
തൃശൂർ: ശാസ്ത്ര സാഹിത്യ പരിഷത്തി​െൻറ 40,000ലധികം അംഗങ്ങൾ തങ്ങളുടെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഒരു പുതിയ കേരളത്തെ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടിനോട് പരിഷത്ത് യോജിക്കുന്നു. അതിലേക്കുള്ള പരിഷത്തി​െൻറ സംഭാവനയുടെ ആദ്യപടിയാണ് ഇത്. വരുന്ന മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകളിലും ആശയ രൂപവത്കരണ പ്രവർത്തനങ്ങളിലും പരിഷത്ത് സജീവമായി പങ്കുചേരും. ഇതിനുവേണ്ട നിരവധി പഠനങ്ങൾ പരിഷത്ത് ആസൂത്രണം ചെയ്തുവരികയാെണന്ന് പ്രസിഡൻറ് ടി. ഗംഗാധരനും ജനറൽ സെക്രട്ടറി ടി.കെ. മീരാഭായിയും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story