Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവരാവകാശ...

വിവരാവകാശ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്തു

text_fields
bookmark_border
പുന്നയൂര്‍ക്കുളം: പുന്നൂക്കാവില്‍ . തൃപ്പറ്റ് കല്ലൂര്‍ വീട്ടില്‍ ശ്രീജിത്തിനെ (37) കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ സി.പി.എം പുന്നൂക്കാവ് ബ്രാഞ്ച് സെക്രട്ടറി നസീര്‍, സൈനുദ്ദീന്‍, മുജീബ് എന്നിവര്‍ക്കെതിരെയാണ് വടക്കേക്കാട് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 9.30 ഓടെ പുന്നയൂര്‍ക്കുളം സ്‌കൂളിനു സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. എ.ഇ.ഒ സ​െൻററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ശ്രീജിത്തിനെ കാറിലെത്തിയ മൂന്നംഗ സംഘം ബൈക്കിനു പിന്നില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാനയില്‍ വീണ തന്നെ മർദിച്ചെന്നും ശ്രീജിത്ത് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വലതു കാലിന് പരിക്കേറ്റ ശ്രീജിത്ത് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story