Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ സഹായം തേടി ...

ദുരിതാശ്വാസ സഹായം തേടി അപേക്ഷകരുടെ തിരക്ക്

text_fields
bookmark_border
വടക്കേക്കാട്: പ്രളയബാധിതർക്കുള്ള സർക്കാർ സഹായത്തിന് അപേക്ഷകരുടെ കനത്ത തിരക്ക്. കച്ചേരിപ്പടിയിലെ വടക്കേക്കാട്, വൈലത്തൂർ ഗ്രൂപ്പ് വില്ലേജ് കാര്യാലയത്തിൽ ചൊവ്വാഴ്ച മുന്നൂറോളം അപേക്ഷകൾ സ്വീകരിച്ചു. പഞ്ചായത്തിലെ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 140 വീട്ടുകാരെയാണ് മാറ്റിത്താമസിപ്പിച്ചിരുന്നത്. ബന്ധുവീടുകളിലും അയൽപക്കങ്ങളിലുമായി താമസിച്ചിരുന്നവരും അപേക്ഷ നൽകാനെത്തി. നഷ്ടത്തി​െൻറ സ്വഭാവമനുസരിച്ച് തരംതിരിച്ചാണ് അപേക്ഷ നൽകേണ്ടത്. വാർഡ് അംഗങ്ങൾ അപേക്ഷകരെ സഹായിക്കാനെത്തി. ചൊവ്വാഴ്ച അവസാന ദിവസമാണെന്ന തെറ്റിദ്ധാരണയാണ് തിരക്കുകൂടാനിടയാക്കിയത്. അങ്ങനെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story