Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏഴ്​ സ്​കൂളുകൾ ഇന്ന്​...

ഏഴ്​ സ്​കൂളുകൾ ഇന്ന്​ തുറക്കില്ല

text_fields
bookmark_border
തൃശൂർ: ഒാണാവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ബുധനാഴ്ച തുറക്കുമെങ്കിലും ജില്ലയിൽ ഏഴ് സ്കൂളുകൾക്ക് മൂന്നു ദിവസംകൂടി അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം, കെട്ടിടങ്ങള്‍ക്ക് സുരക്ഷ ഭീഷണി, സ്‌കൂള്‍ അങ്കണത്തില്‍ മലിനജലം കെട്ടിനില്‍ക്കൽ എന്നിവ പരിഗണിച്ചാണ് ആഗസ്റ്റ് 31 വരെ ഇൗ സ്കൂളുകളുടെ അവധി നീട്ടിയത്. കുണ്ടൂർ ഗവ. യു.പി സ്‌കൂള്‍, എരവത്തൂർ എസ്.കെ.വി.എല്‍.പി സ്കൂൾ, അരിമ്പൂർ ഗവ. യു.പി സ്‌കൂള്‍, ചേർപ്പ് ഗവ. ജെ.ബി.എസ്, പള്ളം ഗവ. എല്‍.പി.എസ്, പുത്തൻപീടിക ജി.എല്‍.പി.എസ്, എടമുട്ടം യു.പി.എസ് എന്നിവക്കാണ് അവധി ദീർഘിപ്പിച്ചത്. പൂര്‍ണമായും വീടുകള്‍ തകര്‍ന്നവരെയും വെള്ളക്കെട്ടുമൂലം വീടുകളിലേക്ക് പോകാൻ നിർവാഹമില്ലാത്തവരെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുംവരെ മാറ്റി പാര്‍പ്പിക്കേണ്ടതുെണ്ടന്ന് കലക്ടർ ടി.വി. അനുപമ അറിയിച്ചു. സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കുന്ന സാഹചര്യത്തിൽ ഇത്തരം കുടുംബാംഗങ്ങളെ താലൂക്കുകളിലെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കാനുള്ള സംവിധാനത്തി​െൻറ ഭാഗമായി ജില്ലയിലെ വിവിധ താലൂക്കുകളിലായി 76 കേന്ദ്രങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തി. ഒരു കേന്ദ്രത്തിലൊഴികെ ബാക്കിയിടങ്ങളില്‍ ചൊവ്വാഴ്ചതന്നെ ഇവരെ മാറ്റുന്ന നടപടി പൂർത്തിയായതായും കലക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story