Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂളുകൾ ഇന്ന്​...

സ്​കൂളുകൾ ഇന്ന്​ തുറക്കും; ജനപ്രതിനിധികൾ എത്തണമെന്ന്​ മന്ത്രി

text_fields
bookmark_border
തൃശൂർ: ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ബുധനാഴ്ച തുറക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. കുട്ടികളുടെ മനസ്സില്‍ പഠനാന്തരീക്ഷം കൊണ്ടുവരിക എന്നത് പുനരധിവാസത്തി​െൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുഴുവന്‍ ജനപ്രതിനിധികളും സ്‌കൂളുകളില്‍ എത്തണം. മക്കളുടെ മികച്ച വിദ്യാഭ്യാസമാണ് മുഴുവന്‍ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. അവര്‍ക്ക് ആ ഉറപ്പ് നല്‍കാന്‍ കഴിയണം. പാഠപുസ്തകങ്ങളും യൂനിഫോമും നഷ്ടമായവര്‍ക്ക് അവ സൗജന്യമായി തിരിച്ച് നല്‍കും. ക്യാമ്പുകളായി ഉപയോഗിച്ചതും വെള്ളം കയറി നാശിച്ചതുമായ നിരവധി സ്‌കൂളുകളുണ്ട്. സ്‌കൂളുകളിലെ കമ്പ്യൂട്ടറുകള്‍, പ്രൊജക്ടറുകള്‍ തുടങ്ങിയവ പ്രളയത്തില്‍ നശിച്ചെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല. അവ മാറ്റി നല്‍കാന്‍ കഴിയുമോ എന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story