Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിത ബാധിതർക്ക്...

ദുരിത ബാധിതർക്ക് സുറിയാനി സഭയുടെ ഓണക്കിറ്റ്

text_fields
bookmark_border
തൃശൂർ : പ്രളയദുരന്ത ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയവർക്ക് അരി, പയറുവർഗ്ഗം, പച്ചക്കറി, നാളികേരം അടങ്ങുന്ന ഓണക്കിറ്റുകൾ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പറവട്ടാനി ചർച്ച് സ്ക്വയർ മാർ അദ്ദായ്ശ്ലീഹാ പള്ളിയിൽ നിന്നും നൽകി. കൂടാതെ പ്ലാസ്റ്റിക് പായ, തലയിണ, പുതപ്പ്, നൈറ്റി, വൈറ്റ് ഫിനോയിൽ, നാപ്കിൻസ്, ബ്ലീച്ചിങ്പൗഡർ എന്നിവയും എത്തിച്ചു. ക്യാമ്പിൽ നിന്ന് മടങ്ങുന്നവരുടെ വീടുകൾ വാസയോഗ്യമാണോ എന്ന് പരിശോധിച്ച് ബലക്ഷയം ഇല്ലെന്ന് വിദഗ്ധർ ഉറപ്പുവരുത്തിയ ശേഷമാണ് ഈ കാര്യങ്ങൾ ചെയ്തത്. വിദഗ്ധരുടെ സാങ്കേതിക ഉപദേശങ്ങളും നൽകി വരുന്നു. വികാരി ജനറൽ കെ. ആർ. ഈനാശുകശീശ, ആേൻറാ ഡി. ഒല്ലൂക്കാരൻ, ഒ. എൽ. വിൽസൻ, എൻ. ആർ. വർഗീസ്, ദാൻമോൻ ജോസ്, അബി പൊൻമാണിശ്ശേരി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story