Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കാഞ്ചേരിയിൽ...

വടക്കാഞ്ചേരിയിൽ മഹാശുചീകരണ യജ്ഞം

text_fields
bookmark_border
വടക്കാഞ്ചേരി: നഗരസഭയുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ടൗൺ പ്രദേശങ്ങളിൽ മഹാശുചീകരണ യജ്ഞം. വടക്കാഞ്ചേരി പുഴയിൽ നിന്നും വെള്ളം കയറി ദുരിതത്തിലായ അറുനൂറോളം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വടക്കാഞ്ചേരി മുതൽ ഓട്ടുപാറ വരെ പാതയോരങ്ങളും ആണ് ശുചീകരിച്ചത്. ടൺ കണക്കിനു പ്ലാസ്റ്റിക്ക് - ഖര മാലിന്യങ്ങളാണ് നീക്കം ചെയ്തത്. കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷൻ നടത്തി. ഒപ്പം പ്രതിരോധ മരുന്ന് വിതരണവും ബോധവ്കരണ ക്ലാസും നടത്തി. ദുരിതാശ്വാസക്യാമ്പ് പ്രവർത്തിച്ചിരുന്ന വടക്കാഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശുചീകരിച്ചു. നഗരസഭയിലെ 41 ഡിവിഷനുകളിലും ഒരുമാസം നീളുന്ന ശുചീകരണം നടത്തും. നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, നഗരസഭ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, എൻ.എസ്.എസ് ഗൈഡ് വിഭാഗം വളൻറിയർമാർ തുടങ്ങി 725 പേർ പങ്കാളികളായി. നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജയ പ്രീതമോഹൻ, എൻ.കെ പ്രമോദ്കുമാർ, എം.ആർ സോമനാരായണൻ, ലൈലാ നസീർ, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുജയ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story