Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യങ്കാളി ജയന്തി

അയ്യങ്കാളി ജയന്തി

text_fields
bookmark_border
ദിനാഘോഷം തൃശൂർ: സാമൂഹിക ജീർണതകൾക്കെതിരെ പോരാടിയ ധീര വിപ്ലവകാരിയാണ് അയ്യങ്കാളിയെന്ന് എസ്.സി/എസ്.ടി മോർച്ച ദേശീയ വൈസ് പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോർച്ച ജില്ല പ്രസിഡൻറ് പി.കെ. ബാബു അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, രവികുമാർ ഉപ്പത്ത്, സജീവ് പള്ളത്ത്, ശശി മരതയൂർ, സരിഗ മുരളി, വിജയൻ നാട്ടിക, ബിജു കുന്നംകുളം എന്നിവർ സംസാരിച്ചു. ജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു തൃശൂർ: പ്രളയ ദുരിതാശ്വാസ ഭാഗമായി കോയമ്പത്തൂരിലെ കോണ്‍ഫിഡൻറ് എൻജിനീയറിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആറുലക്ഷം രൂപ വിലയുള്ള ജല ശുദ്ധീകരണ പ്ലാൻറ്, കോർപറേഷന്‍ ശക്തന്‍ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചു. മണിക്കൂറിൽ 2000 ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന പ്ലാൻറിൽ നിന്നു ശുദ്ധീകരിച്ചു വരുന്ന ജലം തിളപ്പിക്കാതെ തന്നെ കുടിക്കാം. മന്ത്രി വി.എസ്. സുനിൽകുമാര്‍ പ്ലാൻറി​െൻറ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ സതീഷ് ചന്ദ്രന്‍, കോണ്‍ഫിഡൻറ് എൻജിനീയറിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി. രത്‌നകുമാര്‍, പ്രവാസി വളണ്ടിയര്‍ ജിജോ ജോസഫ് എന്നിവര്‍ സന്നിഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story