Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈകിയെത്തിയിട്ടും...

വൈകിയെത്തിയിട്ടും എല്ലാവരെയും കണ്ടു

text_fields
bookmark_border
ചാലക്കുടി: നിശ്ചയിച്ചതിലും ഒന്നേമുക്കാൽ മണിക്കൂർ വൈകിയാണ് ചാലക്കുടി വി.ആർ പുരത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് രാഹുൽ എത്തിയത്. ആലപ്പുഴയിൽ എയർ ആംബുലൻസിന് കടന്നു പോകാനായി യാത്ര വൈകിയതോടെയാണ് ഷെഡ്യൂളുകൾ താളം തെറ്റിയത്. എന്നാൽ സമയം വൈകിയതി​െൻറ പേരിൽ ഒരു ക്യാമ്പിലും ധൃതി കാണിക്കാനും കോൺഗ്രസ് അധ്യക്ഷൻ തയ്യാറല്ലായിരുന്നു. സുരക്ഷാകാരണങ്ങളാൽ വി.ആർ പുരത്തെ ക്യാമ്പിൽ പ്രദേശവാസികളെ നേരത്തെത്തന്നെ ഹാളിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. രാഹുലിനായുള്ള കാത്തിരിപ്പ് അനന്തമായി നീണ്ടതോടെ സംഘാടകർ അവർക്കായി ലഘുഭക്ഷണമൊരുക്കി. എല്ലാവരുടേയും പ്രശ്നങ്ങൾ സർക്കാറിനെ അറിയിക്കാമെന്നും പ്രശ്നപരിഹാരത്തിന് സർക്കാറിൽ സമ്മർദം ചെലുത്താമെന്നും അദ്ദേഹം ഉറപ്പ് നൽകി. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, മുകുൾ വാസ്നിക്, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ, ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, എ.ഐ.സി.സി പ്രവർത്തകസമിതിയംഗം കെ.സി. വേണുഗോപാൽ, അനിൽ അക്കര എം.എൽ.എ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചാലക്കുടി വി.ആർ പുരത്തെ ക്യാമ്പിൽ 3.30ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും 5.15നാണ് കോൺഗ്രസ് പ്രസിഡൻറ് എത്തിയത്. മുക്കാൽ മണിക്കൂറോളം ക്യാമ്പംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് രാഹുൽ മടങ്ങിയത്. കമീഷണർ യതീഷ് ചന്ദ്ര, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ ക്രമീകരണങ്ങൾ. പനമ്പിള്ളി ഗവ. കോളജിലെ ഹെലിപ്പാഡിൽ റൂറൽ എസ്.പി എം.കെ. പുഷ്ക്കര​െൻറ നേതൃത്വത്തിലായിരുന്നു സുരക്ഷ ക്രമീകരണം. ഡി.സി.സി വൈസ് പ്രസിഡൻറുമാരായ ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ഡി.സി.സി ഭാരവാഹികളായ വി.ഒ. പൈലപ്പൻ, ടി.എ. ആേൻറാ, കെ. ജയിംസ് പോൾ, പി.കെ. ജേക്കബ്, പി.കെ. ഭാസി, മേരി നളൻ, നേതാക്കളായ എബി ജോർജ്ജ്, ബിജു പി. കാവുങ്കൽ, സി.ജി. ബാലചന്ദ്രൻ, ഷിബു വാലപ്പൻ, ഡേവീസ് മൂലൻ, എം.ഡി. വർഗീസ്, എം.സി. തോമസ്, സി.വി. ആൻറണി, മുരളി ചക്കുംതറ, എം.കെ. ഷൈൻ, പി.ജെ. വിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങളൊരുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story