Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെറുതുരുത്തി തടയണയുടെ...

ചെറുതുരുത്തി തടയണയുടെ സംരക്ഷണഭിത്തികൾ തകർന്നു; പുഴഗതി മാറി ഒഴുകുന്നു

text_fields
bookmark_border
ചെറുതുരുത്തി: ഭാരതപ്പുഴയിൽ വാഴാലിപ്പാടം- മാന്നന്നൂർ തീരങ്ങളേയും, ഷൊർണൂർ - ചെറുതുരുത്തി തീരങ്ങളേയും ബന്ധിപ്പിച്ച് നിർമിച്ച തടയണകളുടെ സംരക്ഷണഭിത്തികൾ തകർന്നു. ഇതേതുടർന്ന്, പുഴ ഗതിമാറിയൊഴുകുന്നത് നാട്ടുകാരിൽ ആശങ്കക്കിടയാക്കി. പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം - വാഴാലിപ്പാടം തീരത്തേയും, വാണിയംകുളം പഞ്ചായത്തിലെ മാന്നന്നൂർ തീരത്തേയും ബന്ധിപ്പിച്ച് 2015ൽ നിർമാണം പൂർത്തീകരിച്ച ഉരുക്ക് തടയണയുടെ മാന്നന്നൂർ പ്രദേശത്തെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. ഇതേതുടർന്ന് പുഴ 75 മീറ്ററോളം ഗതി മാറിയാണ് ഒഴുകുന്നത്. മണ്ണിടിഞ്ഞ് വീണ് മരങ്ങളും ഏക്കർ കണക്കിന് കൃഷിസ്ഥലങ്ങളും ഒലിച്ച് പോയി. 14.63 കോടിരൂപ ചെലവഴിച്ച് നിർമിച്ച തടയണക്ക് രണ്ടര മീറ്ററാണ് ഉയരം. ഷട്ടറുകൾ പൂർണമായും സ്ഥാപിച്ചതോടെ നിളയിൽ നാല് കിലോമീറ്റർ നീളത്തിൽ വെള്ളം കെട്ടി നിര്‍ത്താൻ സാധിച്ചിരുന്നു. ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗർ, പാഞ്ഞാൾ എന്നീ പഞ്ചായത്തുകളിലെ ഭൂഗര്‍ഭ ജലം വലിയതോതിൽ ഇതുമൂലം ഉയരുകയും ചെയ്തിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴാണ് സംരക്ഷണ ഭിത്തികൾ തകർന്നത്. ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാതെയാണ് സംരക്ഷണഭിത്തി നിർമാണമെന്ന ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്. ഇരുകരയും തൊട്ടൊഴുകുന്ന ഭാരതപ്പുഴയിലേക്ക് മലമ്പുഴ ഡാം കൂടി തുറന്ന് വിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story