Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരത്തിൽ കുടിക്കാൻ...

നഗരത്തിൽ കുടിക്കാൻ ഇപ്പോഴും ചളിവെള്ളം

text_fields
bookmark_border
തൃശൂർ: നഗരത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളം ചളി കലർന്നതെന്ന് പരാതി. പ്രളയത്തെ തുടർന്ന് കുടിവെള്ളത്തിൽ ചളിവെള്ളം കലർന്നിരുന്നത് ജല അതോറിറ്റിയെ വിഷമത്തിലാക്കിയിരുന്നു. ഇതേതുടർന്ന്, നാളുകൾ നീണ്ട പരിശോധനയിലും പരിഹാര നടപടികളിലുമായിരുന്നു. എന്നാൽ ഇപ്പോഴും പ്രശ്നം പരിഹരിക്കാനായിട്ടില്ല. ഉപഭോക്താക്കൾ പണം കൊടുത്ത് കുപ്പിവെള്ളം വാങ്ങിയാണ് ഇപ്പോൾ കുടിക്കാനുപയോഗിക്കുന്നതെന്നാണ് പരാതിയുയർന്നിരിക്കുന്നത്. പ്രളയക്കെടുതിയുടെ ദുരിതത്തിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തിരിച്ച് വീടുകളിൽ എത്തിയവരും ദുരിതമനുഭവിക്കുന്നു. അതേസമയം, പീച്ചി ഡാമിൽ പ്രവർത്തനം ആരംഭിച്ച കെ.എസ്.ഇ.ബി.യുടെ ജലവൈദ്യുതി നിലയത്തി​െൻറ പ്രവർത്തനം മൂലമാണ് വെള്ളം കലങ്ങുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയൽ ആരോപിച്ചു. ജലവൈദ്യുത നിലയത്തി​െൻറ കൂറ്റൻ യന്ത്രഭാഗങ്ങൾ (ടർബനുകൾ) ജലാശയത്തിനിടയിൽ പ്രവർത്തിക്കുന്നത് കാരണം ഡാമിലെ വെള്ളം കലങ്ങുകയാണ്. വിഷയത്തി​െൻറ ഗൗരവം കണക്കിലെടുത്ത് കലക്ടർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story